കാമറൂണ്‍ പള്ളിയില്‍ സ്‌ഫോടനം; 10 മരണം

യാവുന്‍ദേ: വടക്കന്‍ കാമറൂണിലെ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ പത്തു പേര്‍ മരിച്ചു. ഒന്‍പതു പേര്‍ക്കു പരിക്കേറ്റു. ശരീരത്തില്‍ ബോംബ് കെട്ടിവച്ചെത്തിയ ആളാണ് ആക്രമണം നടത്തിയത്. സംഭവത്തിനു പിന്നില്‍ ബോക്കോ ഹറാം സായുധസംഘമാണെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
വടക്കന്‍ നൈജീരിയയില്‍ രൂപംകൊണ്ട സായുധസംഘം അയല്‍രാജ്യങ്ങളായ കാമറൂണ്‍, നൈജര്‍, ഛാഢ് എന്നിവിടങ്ങളിലേക്കും കഴിഞ്ഞ വര്‍ഷം മുതല്‍ ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്. കാമറൂണില്‍ അടുത്തിടെയുണ്ടായ ഭൂരിഭാഗം ആക്രമണങ്ങളും നടത്തിയത് സ്ത്രീകളാണ്. കൂയാപേയിലെ പള്ളിയിലാണ് ആക്രമണം നടന്നത്. ബോക്കോ ഹറാമിനെതിരേയുള്ള നൈജീരിയയുടെ ദൗത്യത്തില്‍ അയല്‍രാജ്യങ്ങളും പങ്കാളികളായിട്ടുണ്ട്. ആക്രമണഭീതി കാരണം പതിനായിരക്കണക്കിന് ആളുകള്‍ക്കാണ് വീടുപേക്ഷിക്കേണ്ടി വന്നത്.
Next Story

RELATED STORIES

Share it