World

കാമറൂണ്‍ ആംഗ്ലോഫോണ്‍ സംഘര്‍ഷം; 34 പേര്‍ കൊല്ലപ്പെട്ടു

യൗന്ദെ: മധ്യ ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ ആഗ്ലോഫോണ്‍ (ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന) വിഭാഗക്കാര്‍ക്ക് ഭൂരിപക്ഷമുള്ള മേഖലയിലുണ്ടായ സംഘര്‍ഷങ്ങളില്‍ 34 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും 13 വയസ്സുള്ള കുട്ടിയും ഉള്‍പ്പെടുന്നതായി മനുഷ്യാവകാശപ്രവര്‍ത്തകര്‍ അറിയിച്ചു.
വടക്കുകിഴക്കന്‍ കാമറൂണിലെ മെന്‍ക പട്ടണത്തിലാണ് സംഘര്‍ഷമെന്ന് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. കൊലപാതകങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമല്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു. ആംഗ്ലോഫോണ്‍ വിഭാഗക്കാരുടെ നേതാക്കളെ കഴിഞ്ഞദിവസം തീവ്രവാദക്കുറ്റം ചുമത്തി 15 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. രാജ്യത്ത് ഫ്രഞ്ച് സംസാരിക്കുന്ന വിഭാഗക്കാര്‍ക്കാണ് ഭൂരിപക്ഷം. ഇംഗ്ലീഷ് സംസാരിക്കുന്നവരെ ഫ്രഞ്ച് ഭൂരിപക്ഷ സര്‍ക്കാര്‍ പാര്‍ശ്വവല്‍ക്കരിക്കുന്നതായി ആംഗ്ലോഫോണ്‍ പ്രക്ഷോഭകര്‍ പറയുന്നു. കഴിഞ്ഞവര്‍ഷമാണ് ഫ്രഞ്ച് ഭൂരിപക്ഷ സര്‍ക്കാരിനെതിരേ ആംഗ്ലോഫോണ്‍ വിഭാഗക്കാര്‍ പ്രക്ഷോഭമാരംഭിച്ചത്.
Next Story

RELATED STORIES

Share it