Flash News

കാബൂള്‍ ആക്രമണം : പാകിസ്താനുമായി ക്രിക്കറ്റ് കളിക്കില്ലെന്ന് അഫ്ഗാനിസ്താന്‍



കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ സാന്‍ബാഖ് ചത്വരത്തിലുണ്ടായ ട്രക്ക് ബോംബാക്രമണത്തെ തുടര്‍ന്ന് പാകിസ്താനുമായി ഇനി ക്രിക്കറ്റ് മല്‍സരങ്ങള്‍ക്കില്ലെന്ന് അഫ്ഗാനിസ്താന്‍. അഫ്ഗാന്റെ മര്‍മപ്രധാന സ്ഥലത്തുണ്ടായ സ്‌ഫോടനത്തില്‍ 90 പേര്‍ മരിക്കുകയും 350ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇസ്‌ലാമാബാദിന് സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് പാകിസ്താനുമായി ക്രിക്കറ്റ് മല്‍സരങ്ങള്‍ റദ്ദാക്കാന്‍ അഫ്ഗാന്‍ തീരുമാനിച്ചത്. സ്വന്തം രാജ്യത്തും വിദേശത്തുമായി പാകിസ്താനെതിരേ നടക്കുന്ന ക്രിക്കറ്റ് പരമ്പരകള്‍ ഒഴിവാക്കാന്‍ അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു. പാക് അനുകൂല സംഘടനകളാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് അഫ്ഗാന്‍ ആരോപണം. കാബൂളില്‍ വച്ച് പാകിസ്താനുമായി ഈ വര്‍ഷാവസാനം ട്വന്റി20 പരമ്പര നടത്താന്‍ നേരത്തെ തീരുമാനിച്ചതാണ്. ഇതടക്കം എല്ലാ മല്‍സരങ്ങളും ഉപേക്ഷിച്ചുവെന്ന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പാകിസ്താനുമായി പരമ്പര കളിക്കില്ലെന്ന നിലപാടില്‍ ഇന്ത്യ ഉറച്ചുനില്‍ക്കെയാണ് അഫ്ഗാനിസ്താനും പാകിസ്താന് അയിത്തം കല്‍പിച്ചത്.
Next Story

RELATED STORIES

Share it