World

കാബൂളില്‍ സ്‌ഫോടനം; 32 മരണം

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ശിയാ മഖ്ബറ (ശവകുടീരം)യിലുണ്ടായ സ്‌ഫോടനത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പേര്‍ഷ്യന്‍ പുതുവര്‍ഷമായ നൗറോസ് ആഘോഷത്തില്‍ പങ്കെടുത്തവരാണ് കൊല്ലപ്പെട്ടവരില്‍ അധികവുമെന്നു വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ശരീരത്തില്‍ ബോംബുമായി വന്നയാള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.
പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. ശിയാ പള്ളിയിലേക്കു നടന്നെത്തിയ അക്രമി പോലിസ് തിരിച്ചറിഞ്ഞതോടെ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു. കാബൂള്‍ യൂനിവേഴ്‌സിറ്റിക്കടുത്താണ് സ്‌ഫോടനമുണ്ടായത്്. ആഴ്ചകള്‍ക്കിടെ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ നടക്കുന്ന അഞ്ചാമത്തെ ചാവേര്‍ സ്‌ഫോടനമാണിത്. മഖ്ബറയ്ക്കു നേരെ 2016ല്‍ നടന്ന ആക്രമണത്തില്‍ 14 പേരും 2011ല്‍ നടന്ന ആക്രമണത്തില്‍ 59 പേരും കൊല്ലപ്പെട്ടിരുന്നു. സാധാരണക്കാരാണ് മരിച്ചവരെല്ലാമെന്ന് ആഭ്യന്തരമന്ത്രാലയ വക്താവ് നസ്രത്ത് റാഹിമി പറഞ്ഞു.
Next Story

RELATED STORIES

Share it