Flash News

കാബൂളില്‍ ചാനല്‍ കേന്ദ്രത്തില്‍ വെടിവയ്പ് ; നാലു മരണം



കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ സ്വകാര്യ ടെലിവിഷന്‍ ചാനല്‍ കേന്ദ്രത്തിലുണ്ടായ വെടിവയ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. ഷംഷാദ് ടെലിവിഷനു നേരെയാണ് ആക്രമണമുണ്ടായത്. പോലിസ്‌വേശത്തില്‍ ചാനല്‍ ഓഫിസിലെത്തിയ അക്രമികള്‍ തുടരെത്തുടരെ വെടിയുതിര്‍ക്കുകയായിരുന്നു. ചാനല്‍ ഓഫിസിലേക്ക് ഇരച്ചുകയറും മുമ്പ് അക്രമികള്‍ പുറത്ത് ഗ്രനേഡ് എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.  കൊല്ലപ്പെട്ടവരില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും ഉള്‍പ്പെടും. ഇതു മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്നും പക്ഷേ, ഇതുകൊണ്ട് തങ്ങളെ നിശ്ശബ്ദരാക്കാന്‍ കഴിയില്ലെന്നും ഷംഷാദ് ടിവി ന്യൂസ് എഡിറ്റര്‍ ആബിദ് ഇഹാസ് പറഞ്ഞു.
Next Story

RELATED STORIES

Share it