Flash News

കാബൂളില്‍ ഇന്ത്യന്‍ അംബാസഡറുടെ വസതിക്കു നേരെ റോക്കറ്റാക്രമണം



കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ഇന്ത്യന്‍ അംബാസഡറുടെ വസതിക്കു നേരെ റോക്കറ്റാക്രമണം.  ഗ്രീന്‍ സോണിലുള്ള ഇന്ത്യന്‍ അംബാസഡര്‍ മന്‍പ്രീത് വോറയുടെ ഗസ്റ്റ് ഹൗസിന്റെ ടെന്നിസ് കോര്‍ട്ടിലാണ് റോക്കറ്റ് പതിച്ചത്. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. നാറ്റോയുടെ സമാധാന കോണ്‍ഫറന്‍സ് കാബൂളില്‍ നടന്നുകൊണ്ടിരിക്കെയാണ് ആക്രമണം. റോക്കറ്റ് പതിച്ചതിനെ തുടര്‍ന്ന് സ്‌ഫോടനം ഉണ്ടാവുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. അജ്ഞാതകേന്ദ്രത്തില്‍നിന്ന് അയച്ച റോക്കറ്റ് രാവിലെ 10.30നാണ് വസതിക്കു സമീപം പതിച്ചത്. സമാധാന കോണ്‍ഫറന്‍സില്‍ 23 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം, കഴിഞ്ഞ ബുധനാഴ്ച എംബസി സമുച്ചയത്തിനു സമീപമുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 150 കവിഞ്ഞു.
Next Story

RELATED STORIES

Share it