kasaragod local

കാപ്പുങ്കരയില്‍ ബ്രിഡ്ജിന് അഞ്ച് കോടിയുടെ ഭരണാനുമതി



കള്ളാര്‍: കള്ളാര്‍ പഞ്ചായത്തിലെ പാണത്തൂര്‍ പുഴയ്ക്ക് കുറുകെ കാപ്പുങ്കരയില്‍ ചെക്് ഡാം കം ബ്രിഡ്ജ് നിര്‍മാണത്തിന് അഞ്ച്‌കോടി രൂപയുടെ ഭരണാനുമതി. നേരത്തെ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ചെക് ഡാം നിര്‍മിക്കുന്നതിന് 3.5 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ഈ പ്രദേശത്തെ യാത്രാക്ലേശം ചൂണ്ടിക്കാണിച്ച് മന്ത്രി ഇ ചന്ദ്രശേഖന്‍ ഇടപെട്ടതിനെ തുടര്‍ന്ന് ചെക് ഡാമിനൊപ്പം പാലവും നിര്‍മിക്കാനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കുകയായിരുന്നു. കള്ളാര്‍ പഞ്ചായത്തില്‍ എന്‍ഡോസള്‍ഫാന്‍ പാക്കേജ് പ്രകാരം പൂര്‍ത്തിയായ കുടിവെള്ള പദ്ധതിക്ക് വേനല്‍കാലത്ത് വെള്ളം കിട്ടുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് ഇവിടെ ചെക്ക് ഡാം നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് ചെക്ക് ഡാമിന് അനുമതി ലഭിച്ചത്. ചെക് ഡാമിന്റെ എസ്റ്റിമേറ്റ് വര്‍ധിപ്പിച്ച് പാലം ഉള്‍പ്പെടുത്തി അഞ്ച് കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നല്‍കുകയായിരുന്നു. കരിയടുക്ക പാടശേഖരസമിതിക്ക് ഓരോ വര്‍ഷവും നെല്‍കൃഷിയിറക്കാന്‍ കാപ്പുങ്കര പാടത്ത് പവര്‍ടില്ലറും മെതിയെന്ത്രവും എത്തിക്കണമെങ്കില്‍ കിലോമീറ്ററുകള്‍ താണ്ടി കുടുംബൂര്‍ വഴി സഞ്ചരിക്കണം. കരിയടുക്ക, കുടുംബൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ കുട്ടികള്‍ കുടുംബൂരിലെ സ്‌കൂളിലെത്തണമെങ്കില്‍ കിലോമീറ്റര്‍ താണ്ടണം. ഈ പാലം വന്നാല്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ എത്താന്‍ എളുപ്പമാവും. കള്ളാര്‍ പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന് വാര്‍ഡിലെ ജനങ്ങളുടെ ശുദ്ധജല ക്ഷാമത്തിനും പരിഹാരമാകും.
Next Story

RELATED STORIES

Share it