'കാപു ' നേതാവ് പത്മനാഭം നിരാഹാരം പിന്‍വലിച്ചു

ഹൈദരാബാദ്: കാപു സമുദായത്തെ പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നും കാപുക്ഷേമ കോര്‍പറേഷന് വര്‍ഷത്തില്‍ 1,000 കോടി രൂപ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് കാപു സമുദായനേതാവ് മുദ്രഗത പത്മനാഭം വെള്ളിയാഴ്ച മുതല്‍ നടത്തിവരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ആന്ധ്രപ്രദേശ് സര്‍ക്കാര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് നിരാഹാരം പിന്‍വലിച്ചതെന്നും അടുത്ത വര്‍ഷം മുതല്‍ കാപു ക്ഷേമ കോര്‍പറേഷന് 1,000 കോടി രൂപ അനുവദിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായും പത്മനാഭം പറഞ്ഞു.
തൊഴില്‍ മന്ത്രി കെ അത്ചാന്‍ നായിഡു, ടിഡിപി സംസ്ഥാന പ്രസിഡന്റ് കെ കല വെങ്കട് റാവു, പാര്‍ട്ടി എംഎല്‍എമാരായ തോട്ട ത്രിമൂര്‍ത്തുലു, എ വി എസ് വര്‍മ എന്നിവര്‍ പത്മനാഭവുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍ന്നത്. ഭാര്യയും കുടുംബാംഗങ്ങളും ഏതാനും അനുയായികളുമൊത്താണ് പത്മനാഭം നിരാഹാരമിരുന്നത്.
Next Story

RELATED STORIES

Share it