Literature

കാപിറ്റല്‍ വണ്‍ കപ്പ്: മാഞ്ചസ്റ്റര്‍ സിറ്റി, എവര്‍ട്ടന്‍, സ്റ്റോക്ക് സിറ്റി സെമിയില്‍

ലണ്ടന്‍: നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം എവര്‍ട്ടന്‍, സ്റ്റോക്ക് സിറ്റി എന്നിവര്‍ കാപിറ്റല്‍ വണ്‍ കപ്പ് (ഇംഗ്ലീഷ് ലീഗ് കപ്പ്) ഫുട്‌ബോള്‍ ടൂ ര്‍ണമെന്റിന്റെ സെമി ഫൈനലിലേക്കു മുന്നേറി.
സിറ്റി ഹോംഗ്രൗണ്ടായ ഇത്തിഹാദ് സ്‌റ്റേഡിയത്തില്‍ 4-1നു ഹള്‍ സിറ്റിയുടെ കഥ കഴിച്ചപ്പോള്‍ എവര്‍ട്ടന്‍ 2-0ന് മിഡില്‍സ്‌ബ്രോയെയും സ്‌റ്റോക്ക് സിറ്റി ഇതേ സ്‌കോറിന് ഷെഫീല്‍ഡ് വെഡിനെയും തോല്‍പ്പിച്ചു.
ഇരട്ടഗോള്‍ നേടിയ ബെല്‍ജിയന്‍ താരം കെവിന്‍ ഡി ബ്രൂയ്‌ന്റെ മികവിലാണ് സിറ്റി ഹള്ളിനെ തരിപ്പണമാക്കിയത്. 82, 87 മിനിറ്റുകളിലാണ് ഡിബ്രൂയ്ന്‍ വലകുലുക്കിയത്. വില്‍ഫ്രഡ് ബോണി (12ാം മിനിറ്റ്), കെലേച്ചി ഇഹിയനാച്ചോ (80) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. ഹള്ളിന്റെ ആശ്വാസഗോള്‍ ഇഞ്ചുറിടൈമി ല്‍ ആന്‍ഡ്രു റോബര്‍ട്‌സന്റെ വകയായിരുന്നു.
കഴിഞ്ഞ ഏഴു സീസണിനിടെ നാലാം തവണയാണ് സിറ്റി ടൂര്‍ണമെന്റിന്റെ സെമിയിലേക്ക് കുതിക്കുന്നത്. അതേസമയം, മിഡില്‍സ്‌ബ്രോയ്‌ക്കെതിരേ ജെറാര്‍ഡ് ഡ്യുലോഫ്യുവും റൊമേലു ലുക്കാക്കുവുമാണ് എവര്‍ട്ടനായി ലക്ഷ്യം കണ്ടത്.
Next Story

RELATED STORIES

Share it