Flash News

കാന്‍സറില്‍ നിന്ന് പൂര്‍ണമായും മോചിതനായെന്ന് ഇന്നസെന്റ്

കാന്‍സറില്‍ നിന്ന് പൂര്‍ണമായും മോചിതനായെന്ന് ഇന്നസെന്റ്
X
innocentഅങ്കമാലി: താന്‍ കാന്‍സറില്‍ നിന്ന് പൂര്‍ണമായും മോചിതനായതായി ഇന്നസെന്റ് എംപി. രണ്ടാമതും കാന്‍സര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ചികില്‍സയ്ക്ക്് വിധേയനായി മടങ്ങിയെത്തിയ ഇന്നസെന്റ് അങ്കമാലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഏറ്റവുമൊടുവില്‍ നടത്തിയ പരിശോധനകളിലും കാന്‍സറിന്റെ നേരിയ അംശം പോലും ഇല്ലെന്ന് ഉറപ്പാക്കിയതായും പ്രാര്‍ഥനകള്‍ക്ക്് നന്ദിപറഞ്ഞുകൊണ്ട് ഇന്നസെന്റ് വ്യക്തമാക്കി.
അതേസമയം കേരളത്തിലെ ആശുപത്രികളില്‍ നടക്കുന്ന തെറ്റായ പ്രവണതകളെ ക്കുറിച്ച് ഇന്നസെന്റ് തുറന്നടിച്ചു. പല ആശുപത്രികളും നിയന്ത്രിക്കുന്നത് കോര്‍പ്പറേറ്റുകളാണെന്നും പാര്‍ലമെന്റില്‍ താന്‍ ഇക്കാര്യങ്ങള്‍ സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it