kozhikode local

കാന്‍സര്‍ വിഭാഗം ഒ പിയില്‍ സൗകര്യമില്ലാതെ രോഗികള്‍

കോഴിക്കോട്: മെഡിക്കല്‍കോളജ് കാന്‍സര്‍ വിഭാഗം67 ഒപിയില്‍ നിന്നുതിരിയാനിടമില്ലാതെ രോഗികള്‍ നരകിക്കുന്നു. കാന്‍സര്‍ രോഗികളുടെ എണ്ണം ദിവസേന വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 40 വര്‍ഷം മുമ്പുള്ള സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും നിലവിലുള്ളത്.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ഏറ്റവും കൂടുതല്‍ അവഗണിക്കപ്പെടുന്നത് കാന്‍സര്‍ രോഗവിഭാഗമാണ്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ മുകള്‍നിലയില്‍ വിശാലമായ സ്ഥലസൗകര്യങ്ങളുണ്ടെങ്കിലും അവ ഉപയോഗിക്കപ്പെടാതെ കിടക്കുകയാണ്. ഒപിയില്‍ രാവിലെ അഞ്ചിനു തുടങ്ങുന്ന ക്യൂ ചില ദിവസങ്ങളില്‍ വൈകീട്ട് അഞ്ചു വരെ നീളും. ദിവസേന 500 മുതല്‍ 650 രോഗികള്‍ വരെയുണ്ടാവും.
റേഡിയേഷന്‍ വിഭാഗത്തിലും ആവശ്യത്തിനു ജീവനക്കാരില്ല.റേഡിയേഷന്‍ യന്ത്രം ഇടക്കിടെ പ്രവര്‍ത്തനരഹിതമാവുന്നതിനാല്‍ ചികില്‍സ മുടങ്ങുന്നു. രോഗികള്‍ക്ക് രോഗം മൂര്‍ഛിച്ചു ഗുരുതരാവസ്ഥയിലെത്തുന്നതിന് ഇതു കാരണമാവുന്നു. ഒന്നാം ഘട്ടചികില്‍സ കിട്ടേണ്ടവര്‍ ക്യൂവിലായതിനാല്‍ മൂന്നും നാലും ഘട്ടം കഴിഞ്ഞാണ് റേഡിയേഷന്‍ നടത്തുവാന്‍ കഴിയുന്നത്. മെഡിക്കല്‍ കോളജില്‍ ഒരു ഫുള്‍ കോഴ്‌സ് റേഡിയേഷന്‍(20 എണ്ണം) 7500 രൂപ ചെലവു വരുമ്പോള്‍ സ്വകാര്യ ആശുപത്രികളില്‍ ഇതിനു ഒരു ലക്ഷത്തിലേറെ വേണം. നിര്‍ധനരായ രോഗികളാണ് മെഡിക്കല്‍ കോളജിനെ ആശ്രയിക്കുന്നത്. തിരുവനന്തപുരം കഴിഞ്ഞാല്‍ കൂടുതല്‍ കാന്‍സര്‍ രോഗികള്‍ ചികില്‍സ തേടുന്നത് കോഴിക്കോട് മെഡിക്കല്‍ കോളജിലാണ്.
ദിവസേന 200 ഓളം പുതിയ രോഗികളും 1000ത്തോളം പതിവു രോഗികളും ചികില്‍സ തേടിവരുന്നുണ്ട്. അര്‍ബുദ രോഗവിഭാഗത്തിലെ അത്യാധുനിക ചികില്‍സാ സംവിധാനമായ ഗാമ ക്യാമറ സ്ഥാപിക്കുന്നതിനു ഭരണാനുമതി നല്‍കിയെങ്കിലും ഇതുവരെ നടപടിയായില്ല. മലബാറിലെ കാന്‍സര്‍ രോഗികളുടെ ഏക ചികില്‍സാ കേന്ദ്രമാണ് കോഴിക്കോട് മെഡിക്കല്‍കോളജ്.
Next Story

RELATED STORIES

Share it