kozhikode local

കാന്‍സര്‍ വിപത്തിനെതിരേ ബോധവല്‍ക്കരണം

മുക്കം: കാന്‍സര്‍ ദിനാചരണത്തിന്റെ ഭാഗമായി നാടെങ്ങും വിവിധ പരിപാടികള്‍ നടന്നു. ജെസിഐ മണാശേരി കമേലിയയുടെ നേതൃത്വത്തില്‍ കോഴിക്കോട്‌പെയില്‍ ആന്റ് പാലിയേറ്റീവ് സെന്റര്‍ കാന്‍സര്‍ വാര്‍ഡിന് നെബുലൈസര്‍ വിതരണവും പെയിന്‍ ആന്റ് പാലിയേറ്റീവ് സെന്ററിന് സഹായധന വിതരണവും നടന്നു. ഡോ. ബിന്ദു ജയകുമാര്‍, ധന്യ ജോസ്, ബൈജു ബാലുശേരി പങ്കെടുത്തു. കാന്‍സര്‍പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക കാന്‍സര്‍ ദിനത്തില്‍ അതിജീവനം സംഘാടക സമിതി ചേന്ദമംഗല്ലൂരില്‍ കുട്ടനടത്തം സംഘടിപ്പിച്ചു. ഈസ്റ്റ് ചേന്ദമംഗല്ലൂര്‍, പൊറ്റശേരി, നോര്‍ത്ത് ചേന്ദമംഗല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നും മൂന്നു സംഘങ്ങളായി ആരംഭിച്ച കുട്ടനടത്തം തെയ്യത്തുംകടവ് പാലത്തില്‍ സംഘമിച്ചു. അതിജീവനം വളണ്ടിയര്‍മാര്‍, വിവിധ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തു. പുല്‍പറമ്പില്‍ സംഘടിപ്പിച്ച സമാപന പരിപാടിയില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഒ അബ്ദുല്ല, ബന്ന ചേന്ദമംഗല്ലൂര്‍, മനോജ് പി കെ, പി മുസ്തഫ, കെ വി ജബ്ബാര്‍, ഒ.ശരീഫുദ്ദീന്‍,  മുജീബുറഹ്മാന്‍ അമ്പലക്കണ്ടി, ടി ഉണ്ണിമോയി സംസാരിച്ചു.ചാത്തമംഗലം: മെഡിക്കല്‍ ടൂറിസത്തിന് രാജ്യത്തിന്റെ വികസന രംഗത്ത് ദുബായ് മുഖ്യ പരിഗണനയാണ്  നല്‍കുന്നതെന്നു ദുബായ് എയര്‍പോര്‍ട്ട് അതോറിറ്റി ഏവിയേഷന്‍ മാനേജര്‍ മുഹമ്മദ് അഹ്മദ് ബുട്ടി ബിന്‍ ദര്‍വേഷ് അല്‍ഫലാസി . വെളളലശ്ശേരി എം വി ആര്‍ കാന്‍സര്‍ സെന്ററില്‍ ലോക കാന്‍സര്‍ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം വി ആര്‍ പോലുള്ള ആധുനിക കാന്‍സര്‍ ചികിത്സാ സ്ഥാപനമുള്‍പെടെ അവിടേക്ക് കടന്ന്‌വരുന്ന ഇന്ത്യയില്‍ നിന്നുള്ള ആശുപത്രികള്‍ക്ക്  സര്‍വ സൗകര്യവുമൊരുക്കാന്‍ തന്റെ രാജ്യം സദാ സന്നദ്ധമാണെന്നും മുഹമ്മദ് അഹ്മദ് ബുട്ടി ബിന്‍ ദര്‍വേഷ് അല്‍ഫലാസി അറിയിച്ചു. കേവലം എണ്ണ ഖനനത്തെ മാത്രം ആശ്രയിച്ചുള്ള വികസന കാഴ്ചപ്പാടല്ല ദുബായ്  പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ മാസത്തോടെ ദുബായില്‍ സര്‍വ സജ്ജമായ ക്ലിനിക്ക് എം വി ആര്‍ കാന്‍സര്‍ സെന്റര്‍ ആരംഭിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി എന്‍ വിജയകൃഷ്ണന്‍ അറിയിച്ചു. അബ്ദുല്ല മുഹമ്മദ് അലി ബിന്‍ ബെയാത് അല്‍ ഫലാസി, അഹ്മദ് സയീദ് മുഹമദ് ബിന്‍ സുഹൈല്‍ അല്‍ മെഹിരി ,എം വി ആര്‍ കാന്‍സര്‍ സെന്റര്‍ വൈസ് ചെയര്‍മാന്‍ വി എ ഹസന്‍, മെഡിക്കല്‍ ഡയറക്ടര്‍ ഡോ ഇ നാരായണന്‍കുട്ടി വാര്യര്‍, കെയര്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ബോര്‍ഡംഗം ഡോ എന്‍ കെ മുഹമ്മദ് ബഷീര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it