കാന്‍സര്‍ രോഗികള്‍ക്ക് ബസ് നിരക്ക് പകുതി

തിരുവനന്തപുരം: കാന്‍സര്‍ രോഗികള്‍ക്ക് അവരുടെ സ്ഥിരം താമസസ്ഥലത്തു നിന്നു മെഡിക്കല്‍ കോളജ്, റീജ്യനല്‍ കാന്‍സര്‍ സെന്ററുകള്‍ തുടങ്ങിയ അംഗീകൃത ചികില്‍സാകേന്ദ്രങ്ങളിലേക്കും തിരിച്ചും ചികില്‍സയ്ക്കു പോകുന്ന ദിവസം കെഎസ്ആര്‍ടിസി ബസ്സുകളില്‍ യാത്രാക്കൂലിയുടെ 50 ശതമാനം സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.
എല്ലാ ഓര്‍ഡിനറി ബസ്സുകളിലും സിറ്റി ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ്, ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചര്‍, റിസര്‍വേഷന്‍ ഇല്ലാത്ത ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ എന്നിവയിലും ഈ സൗജന്യം 2012 മുതല്‍ നല്‍കിവരുന്നുണ്ട്. ഇക്കാര്യം അറിയാത്തതിനാല്‍ പലര്‍ക്കും ഈ ഉത്തരവിന്റെ ഗുണം കിട്ടുന്നില്ല. ഈ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it