Flash News

കാന്‍സര്‍ രോഗികള്‍ക്ക് പെന്‍ഷന്‍ വര്‍ധിപ്പിക്കണം



കൊല്ലം: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കാന്‍സര്‍ രോഗബാധിതര്‍ക്ക് പ്രതിമാസം നല്‍കുന്ന 1000 രൂപയുടെ പെന്‍ഷന്‍ 3000 രൂപയാക്കി വര്‍ധിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. പരാതിയിന്മേല്‍ ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ജീവനം കാന്‍സര്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി ബിജു തുണ്ടില്‍ നല്‍കിയ പരാതിയിലാണ് നടപടി.
Next Story

RELATED STORIES

Share it