ernakulam local

കാന്‍സര്‍ രോഗികളുടെ വര്‍ധന ആശങ്കാജനകം: മന്ത്രി

കൊച്ചി: കേരളം ആരോഗ്യ രംഗത്ത് മികച്ച മുന്നേറ്റം നടത്തിയെങ്കിലും കാന്‍സര്‍ രോഗികളുടെ എണ്ണം പത്തില്‍ രണ്ടാള്‍ക്ക് എന്ന നിരക്കില്‍ വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്ന് മന്ത്രി പി തിലോത്തമന്‍.
പാലാരിവട്ടത്ത് ആദ്യ സമ്പൂര്‍ണ ഓര്‍ഗാനിക് സംരംഭമായ അസീസിയയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഓര്‍ഗാനിക് ഭക്ഷ്യമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഷമില്ലാത്ത ഭക്ഷണം മാത്രമാണ് ഇതിന് ശാശ്വത പരിഹാരം. കൃഷിവകുപ്പുമായി ചേര്‍ന്ന് ജൈവകൃഷിയുടെയും ജൈവ ഉല്‍പ്പന്നങ്ങളുടെയും വ്യാപനത്തിന് സര്‍ക്കാര്‍ എല്ലാ പ്രോല്‍സാഹനവും നല്‍കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ഔഷധി ചെയര്‍മാന്‍ കെ ആര്‍ വിശ്വംഭരന്‍, എം ജി യൂനിവേഴ്‌സിറ്റി ഓര്‍ഗാനിക് ഫാമിങ് കോഴ്‌സ് കോ-ഓഡിനേറ്റര്‍ ഡോ. കെ വി ദയാല്‍, അസീസിയ മാനേജിങ് ഡയറക്ടര്‍ പി എം അബ്ദുള്‍ അസീസ്, മുന്‍ എംഎല്‍എ പി രാജു, വി എസ് ബൈജു സംസാരിച്ചു. മേളയോടനുബന്ധിച്ച്  എല്ലാ ദിവസവും ഓര്‍ഗാനിക് ഫാമിങ്ങില്‍ താല്‍പര്യമുള്ളവര്‍ക്കായി എം ജി യൂനിവേഴ്‌സിറ്റി ഓര്‍ഗാനിക് ഫാമിങ് കോഴ്‌സ് കോ-ഓഡിനേറ്റര്‍ ഡോ. കെ വി ദയാല്‍ നയിക്കുന്ന ക്ലാസ്സും ഉണ്ട്. വൈകീട്ട് ആറുമുതല്‍ രാത്രി 10 വരെ ഒരുക്കിയിരിക്കുന്ന ഭക്ഷ്യമേള ഡിസംബര്‍ 28 വരെ തുടരും.
Next Story

RELATED STORIES

Share it