Idukki local

കാന്‍സര്‍ ചികില്‍സ; പുതിയ പദ്ധതി നാളെ ആരംഭിക്കും



തൊടുപുഴ: തൊടുപുഴ റൂറല്‍ സഹകരണസംഘം കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെന്ററുമായി സഹകരിച്ച് നടപ്പാക്കുന്ന സിറ്റികെയര്‍ നിക്ഷേപപദ്ധതി നാളെ രാവിലെ 11ന് ഉത്രം റസിഡന്‍സി ഹാളില്‍ എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി എന്‍ വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പലിശ രഹിതമായി 10000 രൂപ നിക്ഷേപിക്കുമ്പോള്‍ നിക്ഷേപകന് അഞ്ചുലക്ഷം രൂപയുടെ ചികിത്സാസഹായം കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ നിന്നും ലഭിക്കുന്നതാണ് പദ്ധതി.പദ്ധതിയില്‍ ചേര്‍ന്ന്  നിക്ഷേപിക്കുന്ന വ്യക്തി ക്യാന്‍സര്‍ രോഗിയായിരിക്കരുത്.നിക്ഷേപിച്ച് ഒരു വര്‍ഷത്തിനുശേഷം ആനുകൂല്യം ലഭിച്ചു തുടങ്ങും. ഒരു വര്‍ഷത്തിനു ശേഷം എപ്പോള്‍ വേണമെങ്കിലും നിക്ഷേപം പിന്‍വലിക്കാം.നിക്ഷേപം പിന്‍വലിക്കുന്നതുവരെ മാത്രമെ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കുകയുള്ളു.60 വയസ്സുവരെ പദ്ധതിയില്‍ അംഗമാകാം.70 വയസ്സുവരെ മാത്രമാണ് ആനുകൂല്യത്തിന് അര്‍ഹതയെന്നു സംഘം ഭാരവാഹികള്‍ പറഞ്ഞു.ചടങ്ങില്‍ തൊടുപുഴയിലെ സീനിയര്‍ ഡോ. ജോസഫ്  സ്റ്റീഫന്‍ ചാഴികാട്ട്,അഡ്വ. കെ ടി തോമസ്സ് ,ജില്ലാസഹകരണ ബാങ്ക്  മുന്‍ പ്രസിഡന്റ് അഡ്വ. ഇ എം അഗസ്തി എക്‌സ് എം.എല്‍.എ,വി വി മത്തായി സംസാരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് കെ സുരേഷ് ബാബു ,ബിനീഷ് പി എ,ജലജാ ശശി ,പി കെ മധു,സി പി കൃഷ്ണന്‍,ടി ജി ബിജു പങ്കെടുത്തു.
Next Story

RELATED STORIES

Share it