malappuram local

കാന്‍സര്‍ കിഡ്‌നി രോഗമുക്തി പദ്ധതിയുമായി കാളികാവ് ബ്ലോക്ക് പഞ്ചായത്ത്



കാളികാവ്: കാന്‍സര്‍ കിഡ്‌നി രോഗമുക്തിക്ക് മാതൃകാപദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത്.  ബ്ലോക്ക് പഞ്ചായത്ത്, പാലിയേറ്റീവ് കെയര്‍ എന്നിവയുടെ മേല്‍നോട്ടത്തില്‍ പദ്ധതി തയ്യാറാക്കി. ഇതിനായി വിപുലമായ സ്വാഗത സംഘം  രൂപീകരിച്ചു.  കണ്ണൂരിലെ മലബാര്‍ കാന്‍സര്‍ സൊസൈറ്റിയുടെ സഹായത്തോടെയാണ് കാംപുകള്‍ നടത്തുക.കോഴിക്കോട് മെഡിക്കല്‍ കോളേജ് നെഫ്‌റോളജി വിഭാഗത്തിന്റെ സഹായത്തോടെ കിഡ്‌നി രോഗനിര്‍ണ്ണയ ക്യാംപും നടക്കും.കാളികാവ് ബ്ലോക്ക് പഞ്ചായത്ത് സാമൂഹ്യ ആരോഗ്യം കേന്ദ്രം മുഖേനയാണ്  കാന്‍സര്‍ രോഗ നിര്‍ണ്ണയ കാംപുകള്‍ നടത്തുന്നത്.  പാലിയേറ്റീവ് ക്ലിനിക്കിലാണ് കിഡ്‌നി പരിശോധന നടക്കുന്നത്. ബ്ലോക്ക് പരിധിയിലെ എഴ് പഞ്ചായത്തുകളിലും പദ്ധതിയുടെ ഭാഗമായി കാന്‍സര്‍ പരിശോധന നടത്തും. പഞ്ചായത്തു തലങ്ങളില്‍ വളണ്ടിയര്‍ പരിശീലനം, സര്‍വ്വേ, ആരോഗ്യ വിദ്യഭ്യസ ക്ലാസ്സുകള്‍, പഞ്ചായത്ത് തലങ്ങളില്‍ പ്രാഥമിക കാന്‍സര്‍ നിര്‍ണ്ണയ കാംപുകള്‍ എന്നിവയാണ് പദ്ധതിയിട്ടിരിക്കുന്നത്. പഞ്ചായത്ത് തലത്തളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരെ  ബ്ലോക്ക് തല മെഗാ കാന്‍സര്‍ കാംപുകളില്‍ പങ്കെടുപ്പിക്കും. കാന്‍സര്‍ രോഗിക നിര്‍ണ്ണയം സാധാരണ വളരെ വൈകിയാണ് നടക്കുന്നത്. കാന്‍സര്‍ ബഹു ഭൂരിപക്ഷവും തുടക്കത്തിലെ കണ്ടെത്തിയാല്‍ ചികിത്സിച്ച് സുഖപ്പെടുത്താന്‍ കഴിയും.  ഇത്തരം ഒരു ദുരവസ്ഥക്ക് പരിഹാരമായിട്ടാണ് ബ്ലോക്ക് പഞ്ചായത്ത് മെഗാ കാന്‍സര്‍ രോഗ നിര്‍ണ്ണയ കാംപുകള്‍ നടത്തുന്നത്. തിരുവനന്തപുരം ആര്‍സി സിയില്‍ അഫിലിയേറ്റ് ചെയ്ത കണ്ണൂരിലെ മലബാര്‍ കാന്‍സര്‍ സൊസൈറ്റി അധികൃതരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.    പദ്ധതി നടത്തിപ്പിനായി ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് പി. ബാലിദ് ചെയര്‍മാനും, കാളികാവ് സിഎച്ച്‌സി മെഡിക്കല്‍ ഒഫീസര്‍ ഡോ: ജസീല കണ്‍വീനറും  , ബി ഡി ഒ  പി. കേശവദാസ് ജനറല്‍ കണ്‍വീനറും ആയി ബ്ലോക്ക്തല സംഘാടക സമിതി രൂപീകരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഘാടക സമിതി യോഗത്തില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it