kasaragod local

കാന്‍സര്‍വിമുക്ത ജില്ലാ പദ്ധതി: വിവരശേഖരണത്തിന് തുടക്കമായി

കാസര്‍കോട്്: ജില്ലാ പഞ്ചായത്ത് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന കാന്‍സര്‍വിമുക്ത ജില്ല പദ്ധതി-കാന്‍കാസ് ബി പോസീറ്റവിന്റെ ഭാഗമായി ജില്ലയിലെ 2.75 ലക്ഷത്തോളം വീടുകളില്‍ നടത്തുന്ന വിവരശേഖരണത്തിന് ജില്ലാ കലക്ടറുടെ വസതിയില്‍ നിന്നും തുടക്കം. ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബുവിന്റെയും ഭാര്യ അഭി ജെ മിലന്റെയും വിവരങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീറിന്റെ നേതൃത്വത്തിലെത്തി ശേഖരിച്ചതോടെയാണ് പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കമായത്.
ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലിം, ജില്ലാ പഞ്ചായത്ത് സ്്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍ ഷാനവാസ് പാദൂര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ആശ, കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹായത്തോടെ പ്രത്യേകഫോമില്‍ ജീവിത ശൈലിയുമായി ബന്ധപ്പെട്ട ലളിതമായ വിവരശേഖരണമാണ് വാര്‍ഡ്തലത്തില്‍ നടത്തുന്നത്.
വ്യക്തികളുടെ പേര്, വീട്ടുപേര് എന്നിവ ഇല്ലാതെ വാര്‍ഡ് നമ്പര്‍, വീട് നമ്പര്‍ എന്നിവമാത്രം ഉള്‍പ്പെടുത്തിയാകും വിവരശേഖരണം.വിവരശേഖരണത്തിലൂടെ ജില്ലയിലെ കാന്‍സര്‍ ബാധിതരുടെ വിവരങ്ങളടങ്ങുന്ന ജില്ലാ രജിസ്റ്റര്‍ തയ്യാറാക്കും.
Next Story

RELATED STORIES

Share it