kozhikode local

കാന്റീനില്‍ നിന്നു കേടായ കഞ്ഞി നല്‍കിയതായി പരാതി

മുക്കം: വയറിളക്കവും ഛര്‍ദ്ദിയുമായി മണാശേരി കെഎംസിടി മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ ചികില്‍സയില്‍ കഴിഞ്ഞ 13 കാരന് ആശുപത്രികാന്റീനില്‍ നിന്ന്  പഴകി പുളിച്ച് കേടായ കഞ്ഞി നല്‍കിയതായി പരാതി. ഇത് സംബന്ധിച്ച് കുട്ടിയുടെ രക്ഷിതാവ് വി പി മോഹന്‍ദാസ് കോഴിക്കോട് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ക്കും, മുക്കം നഗരസഭ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ക്കും പരാതി നല്‍കി. കെഎംസിടിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ട് ആന്റ് കഫേത്തേരിയ കാന്റീനില്‍ നിന്നാണ് കുട്ടിയുടെ പിതാവ് കഞ്ഞി വാങ്ങിയത്.
എന്നാല്‍ കഞ്ഞി ആശുപത്രിയിലെത്തി കുട്ടിക്ക് കൊടുക്കുന്ന തിനിടെ ദുര്‍ഗന്ധം വന്നതോടെ ആശുപത്രി അധികൃതര്‍ കഞ്ഞി തിരിച്ചു നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് കൂട്ടിരിപ്പുകാര്‍ കഞ്ഞിയുമായി കാന്റിനിലെത്തിയപ്പോള്‍ കഞ്ഞി ബലമായി പിടിച്ചു വാങ്ങി നശിപ്പിച്ചു.
കഞ്ഞി കാന്റിനില്‍ നിന്ന് തന്നതിന് തെളിവുണ്ടോയെന്നും ചോദിച്ച് വന്ന ആളെ പിടിച്ച് തള്ളിയെന്നാണ് പരാതി. നാട്ടിലെങ്ങും വൈറസ് പനിയും മറ്റും പടര്‍ന്ന് പിടിക്കുമ്പോള്‍ പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയില്‍ ഭക്ഷണ വിതരണം നടത്തിയ കാന്റീന്‍ അടച്ചുപൂട്ടാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കാന്റിനിലെ ഗുണ്ടായിസം അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ട അധികൃതരോട് ശുപാര്‍ശ ചെയ്യണമെന്നും ആരോഗ്യ വകുപ്പധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it