കാന്തഹാര്‍ വിമാനത്താവളം തിരിച്ചുപിടിച്ചു; 47 മരണം

കാബൂള്‍: തെക്കന്‍ അഫ്ഗാന്‍ നഗരമായ കാന്തഹാറിലെ വിമാനത്താവളം താലിബാന്‍ പോരാളികളില്‍നിന്നു മോചിപ്പിച്ചതായി അഫ്ഗാന്‍ വൃത്തങ്ങള്‍ അറിയിച്ചു. ചൊവ്വാഴ്ച രാത്രിയോടെ ആരംഭിച്ച ഏറ്റുമുട്ടലില്‍ 47 സൈനികര്‍ കൊല്ലപ്പെട്ടു. 35 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തതായി പ്രതിരോധമന്ത്രാലയം അറിയിച്ചു. അയല്‍രാജ്യമായ പാകിസ്താനുമായി സുരക്ഷാ ഉച്ചകോടി നടക്കാനിരിക്കെയാണ് ആക്രമണമുണ്ടായത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. അഫ്ഗാന്‍, യുഎസ്, നാറ്റോ സൈനികര്‍ ഉപയോഗിക്കുന്ന വിമാനത്താവളത്തിലെ പാര്‍പ്പിട മേഖലയിലും സൈനിക താവളങ്ങളിലും സംഘം ആക്രമണം നടത്തി. സൈനിക വേഷത്തിലെത്തിയ സംഘം എകെ 47 ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മുഴുവന്‍ താലിബാന്‍ പോരാളികളെയും വധിച്ച് ബുധനാഴ്ച ഉച്ചയോടെ വിമാനത്താവളത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
കാന്തഹാറിലെ പോലിസ് സ്‌റ്റേഷനു നേരെ ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കകമാണ് വിമാനത്താവളത്തിന് നേരെയും ആക്രമണമുണ്ടായത്. ആഭ്യന്തര, വിദേശ ശക്തികള്‍ക്കെതിരേ ആക്രമണമാരംഭിച്ചതായി താലിബാന്‍ അനുകൂല വെബ്‌സൈറ്റ് അവകാശപ്പെടുന്നുണ്ട്.
Next Story

RELATED STORIES

Share it