കാന്തപുരത്തെ പ്രതിചേര്‍ക്കണമെന്ന്ആവശ്യപ്പെട്ട് ഹരജി

തലശ്ശേരി: അഞ്ചരക്കണ്ടി കറപ്പത്തോട്ടം മറിച്ചുവിറ്റതില്‍ പ്രാഥമികാന്വേഷണ റിപോര്‍ട്ടില്‍ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ കാന്തപുരം എ പി അബുബക്കര്‍ മുസ്‌ല്യാരെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഇരിട്ടി സ്വദേശി എ കെ ഷാജി അഡ്വ. ഇ നാരായണന്‍ മുഖേന തലശ്ശേരി വിജിലന്‍സ് കോടതിയില്‍ ഹരജി നല്‍കി. ഹരജി ജൂലൈ ഒന്നിന് പരിഗണിക്കും. സംഭവത്തില്‍ നാലാമത്തെ എതിര്‍കക്ഷിയായ കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാരെ അന്വേഷണ സംഘം ചോദ്യംചെയ്തിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയിട്ടുള്ളത്. 2,000 ഏപ്രിലിലാണ് കാരന്തൂര്‍ മര്‍കസ് സെക്രട്ടറി എ പി അബുബക്കര്‍ മുസ്‌ല്യാര്‍ കറപ്പത്തോട്ടം വാങ്ങിയത്. തോട്ടം എന്ന പരിഗണനയില്‍ നിലനിര്‍ത്തേണ്ട കറപ്പത്തോട്ടത്തിന്റെ രേഖകള്‍ തിരുത്തി രജിസ്റ്റര്‍ ചെയ്ത് കച്ചവടാടിസ്ഥാനത്തില്‍ റിസോര്‍ട്ടും വിദ്യാദ്യാസ സ്ഥാപനങ്ങളും പണിയുകയായിരുന്നുവെന്നാണ് തലശ്ശേരി വിജിലന്‍സ് കോടതി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.
Next Story

RELATED STORIES

Share it