കാനത്തിന്റെ ന്യൂനപക്ഷ വിരോധം വര്‍ധിക്കുന്നു: ജമാഅത്ത് ഫെഡറേഷന്‍

കൊല്ലം: ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട വിധവകള്‍ക്ക് സര്‍ക്കാര്‍ ചില ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത് പ്രീണനമാണെന്ന കാനത്തിന്റെ അഭിപ്രായം തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. ഭരണഘടന ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ചില പ്രത്യേക അവകാശങ്ങള്‍ നല്‍കിയിട്ടുള്ള കാര്യം കാനത്തിന് മനസ്സിലാകുന്നില്ല.
അറബിക് സര്‍വകലാശാലയുടെ കാര്യത്തിലും വര്‍ഗീയ വിദ്വേഷത്തിന് ഇടയാക്കുന്ന തരത്തിലുള്ള ശക്തമായ എതിര്‍പ്പാണ് കാനം പ്രകടപ്പിച്ചത്. മലയാളത്തിനും സംസ്‌കൃതത്തിനും ഇല്ലാത്ത വര്‍ഗീയത അറബിക്കിന് മാത്രം വരുന്നതല്ലേ യാഥാര്‍ഥ വര്‍ഗീയമെന്ന് യോഗം അഭിപ്രായപ്പെട്ടു. ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. കെ പി മുഹമ്മദ്, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, മുണ്ടക്കയം ഹുസൈന്‍ മൗലവി സംസാരിച്ചു.
Next Story

RELATED STORIES

Share it