Flash News

കാനഡയില്‍ ഹോക്കി താരങ്ങളുടെ വാഹനം അപകടത്തില്‍പെട്ടു;14 മരണം

കാനഡയില്‍ ഹോക്കി താരങ്ങളുടെ വാഹനം അപകടത്തില്‍പെട്ടു;14 മരണം
X


ടൊറന്റോ: കാനഡയില്‍ ഹോക്കി താരങ്ങളുടെ വാഹനം അപകടത്തില്‍പെട്ട് 14 പേര്‍ മരിച്ചു. കനേഡിയന്‍ ജൂനിയര്‍ ഐസ് ഹോക്കി ടീം സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. വെള്ളിയാഴ്ച വൈകുന്നേരം ടിസ്‌ഡേലിന് സമീപമാണ് അപകടമുണ്ടായത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായുള്ള യാത്രക്കിടെയായിരുന്നു അപകടം.ഹംബോള്‍ട്ട് ബ്രോങ്കോസ് ടീമിലെ താരങ്ങളാണ് അപകടത്തില്‍ പെട്ടത്. 28 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ ബസ് ഡ്രൈവറും മരിച്ചു.പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.അപകടത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അപലപിച്ചു.
Next Story

RELATED STORIES

Share it