Flash News

കാനഡയിലെ ഇന്ത്യന്‍ ഭക്ഷണശാലയില്‍ സ്‌ഫോടനം; 15 പേര്‍ക്ക് പരിക്ക്

കാനഡയിലെ ഇന്ത്യന്‍ ഭക്ഷണശാലയില്‍ സ്‌ഫോടനം; 15 പേര്‍ക്ക് പരിക്ക്
X

ടൊറന്റോ: കാനഡയിലെ ഇന്ത്യന്‍ റസ്‌റ്റോറന്റിലുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ക്ക് പരിക്ക്. ഇതില്‍ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. വ്യാഴാഴ്ച്ച രാത്രി 10.30ഓടെയാണ് കാനഡയിലെ ഏറ്റവും വലിയ ആറാമത്തെ നഗരമായ ഒണ്ടാരിയോയിലെ മിസിസോഗയിലെ ബോംബെ ഭേല്‍ റസ്‌റ്റോറന്റില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ കാരണം അന്വേഷിച്ചു വരികയാണ്.

തലവഴി മൂടുന്ന ടീഷര്‍ട്ടുണകളിഞ്ഞെത്തിയ രണ്ടു പേര്‍ റസ്റ്റോറന്റിനകത്തേക്കു പോകുന്ന ഫോട്ടോ പോലിസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഇതില്‍ ഒരാളുടെ കൈയില്‍ എന്തോ വസ്തുവുണ്ട്. റസ്‌റ്റോറന്റിനകത്ത് കയറിയ ഇവര്‍ നാടന്‍ ബോംബ് പൊട്ടിച്ച ശേഷം രക്ഷപ്പെടുകയായിരുന്നുവെന്നാണ് പോലിസ് സംശയിക്കുന്നത്.

നിരവധി ആംബുലന്‍സുകളും മറ്റ് രക്ഷാപ്രവര്‍ത്തന വാഹനങ്ങളും സ്ഥലത്തെത്തിയതായി സ്‌ഫോടന സ്ഥലത്തെ വീഡിയോ രംഗങ്ങളില്‍ നിന്ന് വ്യക്തമാവുന്നു. ഒരു മാസം മുമ്പ് ടൊറന്റോയില്‍ ജനക്കൂട്ടത്തിനിടയിലേക് വാഹനം ഇടിച്ചു കയറ്റി 15 പേരെ കൊലപ്പെടുത്തിയ സംഭവമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it