കാനകള്‍ വൃത്തിയാക്കാത്തതുമൂലം ജനങ്ങള്‍ ദുരിതത്തില്‍
BY fousiya sidheek9 Jun 2017 3:19 AM GMT
fousiya sidheek9 Jun 2017 3:19 AM GMT
കാലടി: മലയാറ്റൂര്‍ നീലീശ്വരം പഞ്ചായത്തുകള്‍ മഴക്കാലത്തിന് മുമ്പ് റോഡുകളും കാനകളും നന്നാക്കാത്തതുമൂലം കാല്‍നടയാത്രക്കാര്‍ക്ക് പോലും നടക്കാന്‍ പറ്റാത്ത അവസ്ഥയില്‍.വര്‍ഷക്കാലമാരംഭിച്ചിട്ടും മലയാറ്റൂര്‍ നീലീശ്വരം പഞ്ചായത്തിലെ ഭൂരിഭാഗം വാര്‍ഡുകളിലും കാനകള്‍ നന്നാക്കാതെ കാട് പിടിച്ച് ഓടകളില്‍ വെള്ളം കെട്ടികിടന്ന് കൊതുകുകള്‍ പെരുകുന്നു. ഒപ്പം രോഗങ്ങളും. കാനകള്‍ നന്നാക്കാത്തത് മൂലം ശക്തമായ മഴയുണ്ടാകുമ്പോള്‍ കാനകളില്‍ വെള്ളം നിറഞ്ഞ് റോഡുകളിലേക്കും കുടിവെള്ള ശ്രോതസ്സുകളിലേക്കും എത്തിച്ചേരുന്നത് മൂലം കുടിവെള്ളം മലിനമാകുകയും ഈ മലിനജലം ഉപയോഗിക്കുന്നത് മൂലം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പനിയും മറ്റ് പകര്‍ച്ചവ്യാധികളും പടരാനിടയാകുന്നു. ഓടകളിലും കനാലുകളിലും മാലിന്യങ്ങള്‍ വന്നടിയുന്നത് മൂലം ഈ മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നത് മൂലം റോഡിലൂടെ നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. മലയാറ്റൂര്‍ നീലീശ്വരം പഞ്ചായത്തില്‍ എല്ലാ വാര്‍ഡുകളിലും തൊഴിലുറപ്പുകാര്‍ വീടുകള്‍ കയറിയിറങ്ങി പരിസരമലിനീകരണത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുമ്പോഴും പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പഞ്ചായത്തിന്റേയും ഉദ്യോഗസ്ഥരുടേയും അനാസ്ഥമൂലം കാനകളും കനാലുകളും വൃത്തിയാക്കാതെ പൊതുജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ്. ഓരോ വര്‍ഷവും പഞ്ചായത്തിനേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ഇത് ശ്രദ്ധയില്‍പ്പെടുത്തിയാലും ഇതില്‍ യാതൊരു നടപടിയും ഉണ്ടാകുന്നില്ല. കാനകളും കനാലുകളും നന്നാക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിന് അടിന്തിരമായി നടപടിയെടുക്കണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയംഗം റ്റി ഡി സ്റ്റീഫന്‍, മണ്ഡലം പ്രസിഡന്റ് നെല്‍സണ്‍ മാടവന, രാജു എം പി, മണി തൊട്ടിപ്പി, പൗലോസ് പനേലി, സെബാസ്റ്റ്യന്‍ ഇലവുംകുടി ആവശ്യപ്പെട്ടു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT