Flash News

കാനം വീണ്ടും സെക്രട്ടറി;ചെയര്‍മാനെയും കണ്‍വീനറെയും മാറ്റി

കാനം വീണ്ടും സെക്രട്ടറി;ചെയര്‍മാനെയും കണ്‍വീനറെയും മാറ്റി
X
മലപ്പുറം: സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ വീണ്ടും തിരഞ്ഞെടുത്തു. എതിരില്ലാതെയാണ് കാനത്തെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സി ദിവാകരനെ മത്സരിപ്പിക്കാന്‍  ഇസ് മയില്‍ വിഭാഗം നീക്കം നടത്തിയെങ്കിലും പാര്‍ട്ടിയിലെ ഐക്യത്തിനാണ് പ്രാധാന്യമെന്നു പറഞ്ഞ് അദ്ദേഹം മത്സത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇതോടെയാണ് കാനം രാജേന്ദ്രനെ എതിരില്ലാതെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ഇത് രണ്ടാം തവണയാണ് കാനം സെക്രട്ടറി സ്ഥാനത്തെത്തുന്നത്.



അതേസമയം, കാനം പക്ഷക്കാരനായ വാഴൂര്‍ സോമനേയും ഇസ്മയില്‍ അനുകൂലിയായ എംപി അച്യുതനേയും സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി.കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് വെളിയം രാജനേയും കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് എകെ ചന്ദ്രനേയും മാറ്റി. വാഴുര്‍ സോമനെ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ ഗോഡ്ഫാദര്‍ വിവാദത്തില്‍പ്പെട്ട് തരംതാഴ്ത്തപ്പെട്ട ഇഎസ് ബിജിമോള്‍ തിരിച്ചെത്തി. മലപ്പുറത്ത് നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് അവസാനിക്കും.
Next Story

RELATED STORIES

Share it