കാനം രാജേന്ദ്രന് മുഖ്യമന്ത്രിയാവാന്‍ മോഹമെന്ന് സിപിഎം

പത്തനംതിട്ട: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മുഖ്യമന്ത്രിയാവാന്‍ മോഹമെന്ന് സിപിഎം. പത്തനംതിട്ട ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന പ്രതിനിധി സമ്മേളനത്തിലാണ് കാനത്തിനെതിരേ രൂക്ഷ വിമര്‍ശനമുയര്‍ന്നത്. ഈ സാഹചര്യത്തില്‍ സിപിഐ മുന്നണിയില്‍ വേണോ വേണ്ടയോ എന്ന കാര്യം നേതൃത്വം ചര്‍ച്ച ചെയ്യണമെന്നും ജില്ലാ സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. ജില്ലയിലെ വിവിധ ഏരിയാ കമ്മിറ്റികളുടെ കഴിഞ്ഞദിവസം നടന്ന ഗ്രൂപ്പ് ചര്‍ച്ചകളിലും സിപിഐക്കെതിരേ രൂക്ഷ വിമര്‍ശനമായിരുന്നു ഉണ്ടായത്. നിലവില്‍ സിപിഐയാണ് യഥാര്‍ഥ പ്രതിപക്ഷമെന്ന് ആരോപിച്ച പന്തളം ഏരിയാ കമ്മിറ്റി, അടൂരില്‍ ചിറ്റയം ഗോപകുമാര്‍ ഇനി ജയിക്കില്ലെന്നും കഴിഞ്ഞദിവസം മുന്നറിയിപ്പ് ന ല്‍കി. ഇതിനു പിന്നാലെയാണ് ഇന്നലെ വീണ്ടും വിഷയം പരാമര്‍ശിക്കപ്പെട്ടത്. പത്തനംതിട്ടയില്‍ സിപിഎമ്മിനുള്ളില്‍ വിഭാഗീയതയുടെ ശേഷിപ്പുകള്‍ അവശേഷിക്കുന്നതായും കഴിഞ്ഞ ദിവസം പ്രതിനിധികള്‍ ആരോപിച്ചിരുന്നു. പത്തനംതിട്ട ജില്ലയില്‍ സിപിഎമ്മിനുള്ളില്‍ നിലനില്‍ക്കുന്നത് പ്രത്യേകതരം വിഭാഗീയതയെന്ന് പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിച്ച  റിപോര്‍ട്ടിലും ചൂണ്ടിക്കാട്ടുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ പത്്മകുമാറിനെ രൂക്ഷമായി വിമര്‍ശിച്ച കോന്നി ഏരിയാ കമ്മിറ്റി, ഒരു തവണ എംഎല്‍എ ആവുകയും പിന്നീട് തോല്‍ക്കുകയും ചെയ്ത ഒരാളെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവന്നതിനെ ചോദ്യം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങളില്‍ തെറ്റ് പറ്റിയെന്ന് മൂന്ന് ഏരിയാ കമ്മിറ്റികള്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ വ്യക്്തമാക്കി.
Next Story

RELATED STORIES

Share it