palakkad local

കാത്തിരിപ്പു കേന്ദ്രങ്ങളില്ലാത്ത പുതുനഗരം ജങ്ഷന്‍ അബ്ദുല്‍ ഹക്കീം കല്‍മണ്ഡപം

പുതുനഗരം: പാലക്കാട് - കോയമ്പത്തൂര്‍ സംസ്ഥാന പാതയിലെ പ്രധാന കവലയായ പുതുനഗരം ജങ്ഷനില്‍ കാത്തിരിപ്പു കേന്ദ്രങ്ങളില്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. പാലക്കാട്, കൊടുവായൂര്‍, തത്തമംഗലം, കൊല്ലങ്കോട്, റോഡുകള്‍ സംഗമിക്കുന്ന ഇവിടെ കാത്തിരിപ്പു കേന്ദ്രമില്ലാത്തതിനാല്‍ കാലങ്ങളായി യാത്രക്കാര്‍ വെയിലും മഴയും കൊള്ളാന്‍ വിധിക്കപ്പെട്ടവരാണ്. കുട്ടികളടക്കമുള്ള യാത്രക്കാര്‍ക്ക് കടത്തിണ്ണകള്‍ മാത്രമാണാശ്രയം.
കുപ്പിക്കഴുത്തില്‍ വീര്‍പ്പുമുട്ടുന്ന പുതുനഗരം ജംഗ്ഷനില്‍ ബസുകള്‍ തോന്നിയിടത്തു നിര്‍ത്തുന്നത് ഗതാഗതക്കുരുക്കിനും കാരണമാവുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് ഗതാഗത നിയന്ത്രണത്തിനായി കവലയില്‍ സ്ഥാപിച്ച സിഗ്നല്‍ സംവിധാനങ്ങള്‍ അടുത്തകാലത്താണ് പ്രവര്‍ത്തനക്ഷമമായത്. എന്നാല്‍ തോന്നിയിടത്തു ബസ്സുകള്‍ നിര്‍ത്തുന്നതും മറ്റുള്ള വാഹനങ്ങള്‍ക്ക് പലപ്പോഴും തടസ്സം സൃഷ്ടിക്കുകയാണ്.
കോയമ്പത്തൂര്‍, പൊള്ളാച്ചി ഭാഗങ്ങളില്‍ നിന്നും നിരവധി തമിഴ്‌നാട്, ട്രാന്‍സ്‌പോര്‍ട്ട് ബസുകളാണ് പുതുനഗരം വഴി കൊടുവായൂര്‍, കൊല്ലങ്കോട് ഭാഗത്തേക്ക് പോവുന്നത്. ജില്ലയിലെ പ്രധാന മീന്‍ മാര്‍ക്കറ്റുള്ള പുതുനഗരം ജങ്ഷന്‍ കാലങ്ങളായി പരാധീനതകള്‍ മാത്രമാണ്. നൂറുക്കണക്കിന് ബസുകളും ആയിരക്കണക്കിന് യാത്രക്കാരും വന്നുപോവുന്ന പുതുനഗരം കവലയില്‍ കാത്തിരിപ്പു കേന്ദ്രങ്ങള്‍ നിര്‍മിക്കണമെന്നാവശ്യത്തിന് കാലങ്ങളുടെ പഴക്കമുള്ളത്.
കവലയിലെ ഗതാഗതക്കുരുക്കൊഴിവാക്കാന്‍ ബസുകളുടെ സ്റ്റോപ്പുകള്‍ മാറ്റിസ്ഥാപിക്കണമെന്ന വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ മുഖം തിരിക്കുകയാണ്. കൊടുവായൂര്‍, തത്തമംഗലം ഭാഗങ്ങളില്‍ നിന്നും ചീറിപ്പായുന്ന വാഹനങ്ങള്‍ പലപ്പോഴും കാല്‍നടയാത്രക്കാര്‍ക്കും ബസ്സു കാത്തുനില്‍ക്കുന്നവര്‍ക്കും ഭീഷണിയാവുകയാണ്. നിരവധി അപകടങ്ങളും മരണങ്ങള്‍ക്കും സാക്ഷിയായ പുതുനഗരം പട്ടണത്തിന് നൂറ്റാണ്ടുകളുടെ പഴക്കമാണുള്ളത്.
സംസ്ഥാന പാതയും അന്തര്‍സംസ്ഥാന പാതയും കടന്നു പോവുന്ന പുതുനഗരം ജങ്ഷനില്‍ ഗതാഗത സുഗമമാക്കുന്നതിനായി ബസ് സ്റ്റോപ്പുകള്‍ മാറ്റി സ്ഥാപിക്കുകയും യാത്രക്കാര്‍ക്ക് കാത്തിരിപ്പു കേന്ദ്രങ്ങള്‍ നിര്‍മിക്കുകയും ചെയ്യണമെന്ന ജനകീയാവശ്യം ശക്തമാവുകയാണ്.
ചലച്ചിത്ര പ്രദര്‍ശനം
ആനക്കര: തൃത്താല ബ്ലോക്ക് പഞ്ചായത്ത് വികസന വിദ്യാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തി ല്‍ നടന്ന ചലച്ചിത്ര പ്രദര്‍ശനം നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്  എം രജീഷ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ജനാര്‍ദ്ദനന്‍ അദ്ധ്യക്ഷനായി. എം ഭാസക്കരന്‍ സ്വാഗതം പറഞ്ഞു.
Next Story

RELATED STORIES

Share it