kozhikode local

കാത്തിരിപ്പുകള്‍ക്കൊടുവില്‍ റോഡ് നിര്‍മാണം തുടങ്ങി

കുറ്റിയാടി: ഏറെക്കാലത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഊരത്ത് ഒന്തത്ത് അംഗന്‍വാടി, പ്രാഥമികാരോഗ്യകേന്ദ്രം റോഡ് നിര്‍മാണം തുടങ്ങി.
1 കി.മി ദൂരം കോണ്‍ഗ്രീറ്റ് ചെയ്താണ് റോഡ് ഗതാഗത യോഗ്യമാക്കുന്നത്. ഇതിനായി പഞ്ചായത്ത് ആറരലക്ഷം രൂപയാണ് അനുവദിച്ചത്.മൂന്ന് പതിറ്റാണ്ട് മുമ്പ് നിര്‍മിക്കപ്പെട്ട റോഡ് പൂര്‍ണമായും ഗതാഗതയോഗ്യമായിരുന്നില്ല.
കുന്നിന്‍ മുകളിലൂടെ കടന്നു പോകുന്ന റോഡായതിനാല്‍ ഓരോ മഴക്കാലത്തും ഒലിച്ചുപോയിരുന്നു. പലപ്പോഴും അറ്റകുറ്റപണി നടത്തിയിരുന്നെങ്കിലും ഫലപ്രദമായില്ല. തുടര്‍ന്ന് അധികൃതര്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത് വന്നതിനെ തുടര്‍ന്നാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്.
Next Story

RELATED STORIES

Share it