thrissur local

കാത്തിരിപ്പിന് വിട; ചാവക്കാട് കടപ്പുറത്ത് കടലാമക്കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങി

ചാവക്കാട്: ഒന്നര മാസത്തെ കാത്തിരിപ്പിനൊടുവില്‍ പുത്തന്‍ കടപ്പുറത്ത് കടലാമ കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങി. പുത്തന്‍ കടപ്പുറം കടലാമ സംരക്ഷണ സമിതി പ്രവര്‍ത്തകരാണ് 91 കടലാമ കുഞ്ഞുങ്ങളെ വിരിയിച്ചിറക്കിയത്.
ഒലീവ് റിഡ്‌ലി വിഭാഗത്തില്‍പ്പെട്ട ആമകളായിരുന്നു ഇവിടെ നിന്നും വിരിഞ്ഞിറങ്ങിയത്. കഴിഞ്ഞ മാസം നാലിന് രാത്രിയില്‍ മുട്ടയിട്ട് കടലാമ പോയ ശേഷം പുത്തന്‍ കടപ്പുറം കടലാമ സംരക്ഷണ സമിതി പ്രവര്‍ത്തകരുടെ സംരക്ഷണത്തിലായിരുന്നു ഈ പ്രദേശം.
തെരുവു നായ്ക്കളും മുട്ടകള്ളന്‍മാരും വ്യാപകമായതോടെ പകലും രാത്രിയിലുമായി 20ഓളം പ്രവര്‍ത്തകര്‍ കടലാമ മുട്ടയുള്ള സ്ഥലത്ത് കാവലിരുന്നു.
കടലാമകളെ കടലിലേക്ക് വിടുന്നതിന്റെ ഉദ്ഘാടനം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം എ സി ആനന്ദന്‍ നിര്‍വഹിച്ചു.
പി എ സെയ്തു മുഹമ്മദ് അധ്യക്ഷത വഹിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരായ കെ ഉദയകുമാര്‍, ബിനുകുമാര്‍, എം വി വിനയരാജ്, എം ഗണേഷ്‌കുമാര്‍, പി എ നസീര്‍, കെ എം ഷാഹു നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it