കാത്തിരിപ്പിന്ഒടുവില്‍ മാവോവാദി പ്രവര്‍ത്തകന് ജയില്‍മോചനം

മഞ്ചേരി: കോടതി ജാമ്യം നല്‍കിയിട്ടും പുറത്തിറങ്ങാനാവാതെ ജയിലില്‍ കഴിഞ്ഞിരുന്ന മാവോവാദി പ്രവര്‍ത്തകന്‍ അയ്യപ്പന് ഒടുവില്‍ മോചനം. ജാമ്യമെടുക്കാന്‍ ആളില്ലാത്തതിനെ തുടര്‍ന്ന് വിയ്യൂര്‍ ജയിലില്‍ കഴിയുകയായിരുന്നു മാവോവാദി നേതാവും മധുര വിരുദനഗര്‍ തമ്മനായ്ക്കന്‍പട്ടി കണ്ണിശ്ശേരി ഗണേഷന്റെ മകനുമായ അയ്യപ്പന്‍ എന്ന ഹരി (26). ഇന്നലെ ജാമ്യത്തിലെടുക്കാന്‍ തയ്യാറായി എടവണ്ണയിലെ തമിഴ്‌നാട് സ്വദേശികള്‍ എത്തിയതോടെ മഞ്ചേരി യുഎപിഎ പ്രത്യേക കോടതി ഇദ്ദേഹത്തെ പുറത്തുവിടുന്നതിന് ഉത്തരവിടുകയായിരുന്നു. കഴിഞ്ഞ 5നാണ് അയ്യപ്പന് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍, ജാമ്യം നില്‍ക്കാന്‍ ആളുണ്ടായിരുന്നില്ല. തുടര്‍ന്ന് അടുത്ത മാസം നാലു വരെ റിമാന്‍ഡ് കാലാവധി നീട്ടി വിയ്യൂര്‍ ജയിലിലേക്ക് അയക്കുകയായിരുന്നു. 35,000 രൂപയുടെ ബോണ്ടിന്മേലാണ് പുറത്തിറങ്ങാന്‍ കോടതി അനുമതി നല്‍കിയത്. അയ്യപ്പനെ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല.
Next Story

RELATED STORIES

Share it