kannur local

കാത്തിരിപ്പിനൊടുവില്‍ വയലപ്ര പാലം നിര്‍മാണം തുടങ്ങി

പഴയങ്ങാടി: ഏറെകാലത്തെ കാത്തിരിപ്പിനൊടുവില്‍ വയലപ്രയില്‍ പാലം പണി തുടങ്ങി. രാമപുരം പുഴക്ക് കുറുകെ വയലപ്രയില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജാണ് നിര്‍മിക്കുന്നത്. മാടായി-ചെറുതാഴം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മരപ്പാലത്തിനു പകരമായാണ്ണ് കോണ്‍ക്രീറ്റ് പാലം നിര്‍മിക്കുന്നത്.
വെങ്ങര-വയലപ്ര നിവാസികള്‍ മരപ്പാലത്തിലൂടെയാണ് നിലവില്‍ പുഴകടക്കുന്നത്. നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 132 ലക്ഷം അനുവദിച്ചത്. റഗുലേറ്റര്‍ കം ബ്രിഡ്ജ് യാഥാര്‍ഥ്യമായാല്‍ ഉപ്പുവെള്ളം കയറുന്നതും തടയാന്‍ കഴിയും. ഇത് കാര്‍ഷിക മേഖലയക്ക് ഗുണകരമാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. രാമപുരം-വയലപ്ര ഭാഗങ്ങളിലെ സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കും കര്‍ഷകര്‍ക്കും പാലം ഏറെ ഉപകരിക്കും. ടി വി രാജേഷ് എം—എല്‍എയുടെ ഇടപെടലിലാണ് പാലം യാഥാര്‍ഥ്യമായത്.—
Next Story

RELATED STORIES

Share it