malappuram local

കാത്തിരിപ്പിനു വിരാമം; മലപ്പുറം കെഎസ്ആര്‍ടിസി കോംപ്ലക്‌സിന്  മുഖ്യമന്ത്രി ശിലയിട്ടു

മലപ്പുറം: കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ കം ഷോപ്പിങ് കോംപ്ലക്‌സിന്റെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു.
കെഎസ്ആര്‍ടിസി സ്റ്റേഷന്‍ പരിസരത്ത് നടന്ന പരിപാടിയില്‍ ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
പ്രതിസന്ധികളില്‍ നിന്ന് കരകയറി കെഎസ്ആര്‍ടിസി പുരോഗതിലേക്ക് ചലിച്ചുകൊണ്ടിരിക്കുകയാണെന്നും ശമ്പളവും പെന്‍ഷനും മുടങ്ങിയിരുന്ന സ്ഥിതി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറം പാടേ മാറിയപ്പോഴും ജില്ലാ ആസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ വികസനം തൊടാതെ നിന്നിരുന്നത് വലിയ പോരായ്മയായിരുന്നുവെന്നും അതിനാണ് പരിഹാരമായതെന്നും വ്യവസായ- ഐടി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പട്ടികജാതി-പിന്നാക്കക്ഷേമ- ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍, പി ഉബൈദുള്ള എംഎല്‍എ, ടി എ അഹമ്മദ് കബീര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍, നഗരസഭാ അധ്യക്ഷ സി എച്ച് ജമീല, ഉപാധ്യക്ഷന്‍ പെരുമ്പള്ളി സൈത്, ഒ സഹദേവന്‍, പി അബ്ദുല്‍ ഹമീദ്, ഇ മുഹമ്മദ് കുഞ്ഞി സംസാരിച്ചു. ആറ് നിലകളിലായി നിര്‍മിക്കുന്ന ബസ് ടെര്‍മിനലിന്റെ ആദ്യ നാല് നിലകളുടെ നിര്‍മാണോദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്.
2.15 ഏക്കര്‍ സ്ഥലത്ത് 7.9 കോടി ചെലവില്‍ നിര്‍മിക്കുന്ന ബസ് ടെര്‍മിനലില്‍ അന്‍പത് ബസ്സുകള്‍ക്ക് നിര്‍ത്തിയിടാനാവും. രണ്ട് നിലകളുടെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 18 മാസം കൊണ്ട് പൂര്‍ത്തിയാക്കും.
Next Story

RELATED STORIES

Share it