palakkad local

കാത്തിരപ്പുഴ കനാല്‍ കൈയേറിയ സംഭവത്തില്‍ കേസെടുത്തു

മണ്ണാര്‍ക്കാട്: എലുമ്പുലാശ്ശേരിയില്‍ കാത്തിരപ്പുഴ കനാല്‍ കയ്യേറിയ സംഭവത്തില്‍ പോലിസ് കേസെടുത്തു. കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ തണ്ണീര്‍പ്പന്തല്‍, കോട്ടായ ഇടത് മെയിന്‍ കനാലിന്റെ ശാഖകളിലൊന്നായ പൊമ്പ്ര ഫീല്‍ഡ് ചാനലിന്റെ എഴുപത്തി അഞ്ച് മീറ്റര്‍ കരിങ്കല്‍ കെട്ടി കയ്യേറിയെന്നാണ് പരാതി.
കാഞ്ഞിരപ്പുഴ അസിസ്റ്റന്റ് എന്‍ജിനീയര്‍ സുജിത്തിന്റെ പരാതിയിലാണ് കേസ്. കനാല്‍ കയ്യേറി ഒരു മീറ്റര്‍ താഴ്ത്തി മണ്ണെടുത്ത് മാറ്റി ഉപയോഗശൂന്യമാക്കി മാറ്റിയതായും പരാതിയില്‍ പറയുന്നു. കനാലിനോട് ചേര്‍ന്നുള്ള സ്ഥലത്ത് സ്വകാര്യ വ്യക്തി പാടം നികത്തുന്നതിനെതിരെ പ്രദേശവാസികള്‍ രംഗത്തെത്തിയിരുന്നു. പാടം നികത്തുന്നതിനെതിരെയും റവന്യു ഉള്‍പ്പെടെയുള്ള അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല. സര്‍വ്വീസില്‍ നിന്ന് വിരമിച്ച ഉന്നത പോലിസ് ഉദ്യോഗസ്ഥന്റെ അധീനതയിലുള്ളതാണ് സ്ഥലമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ സ്വാധീനം ഉപയോഗിച്ചാണ് പാടം നികത്തുന്നതും കനാല്‍ കയ്യേറുന്നതെന്നുമാണ് ആരോപണം.
കാഞ്ഞിരപ്പുഴ കനാലിന്റെ എഴുപത്തി അഞ്ച് മീറ്റര്‍ കരിങ്കല്ല്, ഉപയോഗിച്ച് കെട്ടി പൊക്കിയത് ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ അറിഞ്ഞത് പ്രതിഷേധക്കാര്‍ മാധ്യമങ്ങളെ സമീപിച്ച് തുടങ്ങിയപ്പോഴാണ്. കനാല്‍ കയ്യേറ്റത്തിന്റെ ആരംഭത്തില്‍ തന്നെ ഇക്കാര്യം ഇറിഗേഷന്‍ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതാണ്.
Next Story

RELATED STORIES

Share it