Cricket

കാണ്‍പൂര്‍ ഏകദിനം; ഇന്ത്യയ്ക്ക് അഞ്ചു റണ്‍സിന്റെ തോല്‍വി

കാണ്‍പൂര്‍ ഏകദിനം;  ഇന്ത്യയ്ക്ക് അഞ്ചു റണ്‍സിന്റെ തോല്‍വി
X
livecricketscore

കാണ്‍പൂര്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് അഞ്ചു റണ്‍സിന്റെ തോല്‍വി. അവസാനം വരെ പൊരുതിയ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുത്ത് തോല്‍വി അടിയറവു പറയുകയായിരുന്നു. ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ സെഞ്ചുറി (149)പാഴായി. അജിങ്ക്യാ രഹാനെ (60),ധോണി(31) എന്നിവര്‍ മികച്ച ബാറ്റിങ് കാഴ്ചവച്ചു.

വാലറ്റനിര ഇന്ത്യയെ നിരാശപ്പെടുത്തുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി റബാഡ, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 50 ഓവറില്‍ ദക്ഷിണാഫ്രിക്ക അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കന്‍ നിരയില്‍  ഡിവില്ലിയേഴ്‌സ് (104*) സെഞ്ചുറി നേടി.  ഫാഫ്് ഡു പ്ലിസിസ്(62) റണ്‍സെടുത്തു. ഇന്ത്യയ്ക്കു വേണ്ടി ഉമേഷ് യാദവ്്, അമിത് മിശ്ര എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.



Next Story

RELATED STORIES

Share it