Second edit

കാണ്ടാമൃഗ ജീവിതം

വെളുത്ത കാണ്ടാമൃഗങ്ങളുടെ വടക്കന്‍ ഗോത്രത്തിലെ അവസാനത്തെ ആണ്‍തരിയായിരുന്നു സുദാന്‍. മാര്‍ച്ച് 20ന് കെനിയയിലെ സംരക്ഷണകേന്ദ്രത്തിലാണ് സുദാന്‍ അന്ത്യശ്വാസം വലിച്ചത്. പ്രായാധിക്യം തന്നെ കാരണം. ഗോത്രത്തില്‍ ഇനി രണ്ടു പെണ്ണുങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. അവരുടെ കാലം കഴിയുന്നതോടെ വനത്തിലെ കുലപതികളായി കഴിഞ്ഞുവന്ന ഈ കാണ്ടാമൃഗവംശത്തിന്റെ കുറ്റിയറ്റുപോവും.
എന്നാല്‍, അമേരിക്കയിലെ സാന്റിയാഗോ മൃഗസംരക്ഷണ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകര്‍ പറയുന്നത്, സുദാന്റെ വംശത്തെ വീണ്ടും പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമെന്നാണ്. നേരത്തേ അവര്‍ ശേഖരിച്ചുവച്ച മൃഗങ്ങളുടെ സെല്ലുകളില്‍ നിന്ന് പുതിയൊരു ജീവിയെ ഉല്‍പാദിപ്പിച്ചെടുക്കാന്‍ കഴിയുമെന്നാണ് ജീനോം റിസര്‍ച്ച് എന്ന ഗവേഷണ പ്രസിദ്ധീകരണത്തില്‍ അവര്‍ എഴുതിയത്. ക്ലോണിങ് സമ്പ്രദായം വഴി അത് സാധിക്കാവുന്നതേയുള്ളൂ എന്നാണ് അവരുടെ വാദം.
പക്ഷേ, അത് ശരിയായ ഒരു രീതിയായിരിക്കില്ല എന്നാണ് മറ്റു പല ഗവേഷകരും പറയുന്നത്. ക്ലോണിങിലൂടെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന കാണ്ടാമൃഗം വനത്തില്‍ ജീവിക്കാന്‍ കഴിയുന്ന ഒന്നായിരിക്കില്ല. മൃഗശാലയിലെ തടവറയില്‍ കഴിഞ്ഞുകൂടാന്‍ മാത്രമായിരിക്കും അതിന്റെ വിധി. അതിനു വേണ്ടി ചെലവഴിക്കുന്ന വന്‍തുക ഇപ്പോള്‍ കടുത്ത പ്രതിസന്ധി നേരിടുന്ന മൃഗങ്ങളെ നാശത്തില്‍ നിന്നു രക്ഷിക്കാന്‍ ഉപയോഗിക്കുകയാവും ഫലപ്രദമെന്നാണ് അവരുടെ വാദം.
Next Story

RELATED STORIES

Share it