Flash News

കാണിയുടെ മുഖത്ത് ചവിട്ടി; എവ്‌റയ്ക്ക് വിലക്ക്

കാണിയുടെ മുഖത്ത് ചവിട്ടി; എവ്‌റയ്ക്ക് വിലക്ക്
X



മാഴ്‌സെല്ലോ: ഗ്യാലറിയിലേക്ക് ചാടിക്കയറി കാണിയുടെ മുഖത്ത് ചവിട്ടിയ മാഴ്‌സെലെയുടെ ഫ്രഞ്ച് ഡിഫന്‍ഡര്‍ പാട്രിക് എവ്‌റയ്‌ക്കെതിരേ യുവേഫയുടെ അച്ചടക്ക നടപടി. ഇന്നലെ ചേര്‍ന്ന യുവേഫയുടെ അച്ചടക്ക കമ്മിറ്റിയാണ് താരത്തെ ഒരു മല്‍സരത്തില്‍ നിന്നും വിലക്കി ഉത്തരവിറക്കിയത്. യൂറോപ്പാലീഗില്‍ വ്യാഴാഴ്ച നടന്ന വിക്ടോറിയ ഗിമാരസിനെതിരായ മല്‍സരം ആരംഭിക്കുന്നതിന് മുമ്പായിരുന്നു കളിക്കളത്തില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. മല്‍സരം തുടങ്ങുന്നതിന് മുമ്പായി വാംഅപ്പിനായി താരങ്ങള്‍ ഗ്രൗണ്ടിലെത്തിയപ്പോള്‍ ആരാധകന്‍ വംശീയമായി അധിക്ഷേപിച്ചതാണ് എവ്‌റയെ പ്രകോപിതനാക്കിയത്. വാം അപ്പ് ഏരിയയില്‍ നിന്നും ഗ്യാലറിയിലേക്ക് ചാടിക്കയറിയ എവ്‌റ ആരാധകന്റെ മുഖത്തേക്ക് ചവിട്ടി. സഹതാരങ്ങള്‍ ഏറെ പണിപ്പെട്ടാണ് എവ്‌റയെ ഗ്രണ്ടിലേക്കിറക്കിയത്. തുടര്‍ന്ന് മല്‍സരം തുടങ്ങുന്നതിന് മുമ്പ് തന്നെ എവ്‌റയ്ക്ക് ചുവപ്പ്കാര്‍ഡ് നല്‍കി പുറത്താക്കിയിരുന്നു. പിന്നീടാണ് അടുത്ത മല്‍സരത്തില്‍ നിന്നുകൂടി താരത്തെ വിലക്കി യുവേഫ ഉത്തരവിറക്കിയത്.
Next Story

RELATED STORIES

Share it