thiruvananthapuram local

കാണിക്കാര്‍ ഗോത്ര സമുദായത്തിന്റെ അഗസ്‌ത്യോല്‍സവം നാളെ മുതല്‍



തിരുവനന്തപുരം: കാണിക്കാര്‍ ഗോത്ര സമുദായത്തിന്റെ സംസ്‌ക്കാരവും വൈദ്യവും ഭക്ഷണവും പരിചയപ്പെടുത്തി അഗസ്‌ത്യോല്‍സവം എന്ന പേരില്‍ സാംസ്‌ക്കാരിക മേള സംഘടിപ്പിക്കുന്നു. ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മേള ഇന്നുമുതല്‍ എട്ടുവരെ വിജെടി ഹാളിലാണ് സംഘടിപ്പിക്കുന്നത്. നാളെ രാവിലെ 9.30 ന് മന്ത്രി എകെ ബാലന്‍ മേള ഉദ്ഘാടനം ചെയ്യും.  കെ മുരളീധരന്‍ എംഎല്‍എ മുഖ്യാതിഥിയാകും. പ്രദര്‍ശന വില്‍പന  മേളയുടെ ഉദ്ഘാടനം മേയര്‍ വികെ പ്രശാന്ത് നിര്‍വഹിക്കും. ജില്ലാ  പഞ്ചായത്ത് പ്രസിഡന്റ് വികെ മധു അധ്യക്ഷതവഹിക്കും. പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലെ  നെടുമങ്ങാട് സംയോജിത പട്ടികവര്‍ഗ വികസന പ്രോജക്ടുമായി  (ഐടിഡിപി) സഹകരിച്ചാണ് മേള നടത്തുന്നത്. വംശീയ വൈദ്യചികില്‍സയുടെ  ഭാഗമായ ആവിക്കുളി എല്ലാ സമയവും മേളയില്‍ ലഭിക്കും. വ്യത്യസ്തവും  തനതുമായ മൂന്ന് ഗോത്രകലാ പ്രദര്‍ശനങ്ങള്‍ എല്ലാ ദിവസവും വൈകിട്ട്  ആറിന് ആരംഭിക്കും. ഗോത്രസമൂഹങ്ങള്‍ ശേഖരിച്ച വനവിഭവങ്ങളും  പ്രകൃതിദത്തമായ മറ്റു വിഭവങ്ങളില്‍ നിന്ന് ഉണ്ടാക്കുന്ന  ഉല്‍പന്നങ്ങളുടെയും വില്‍പന മേളയിലുണ്ടാകും. പാരമ്പര്യ ഒറ്റമൂലി  ചികില്‍സയില്‍ അഗ്രഗണ്യരായ ആദിവാസി വൈദ്യന്മാരുടെ ചികില്‍സാ  സ്റ്റാളുകളും ആകര്‍ഷണീയമാകും. എട്ടിന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it