കാണാതായ വീട്ടമ്മയുടെ അസ്ഥികൂടം കണ്ടെത്തി

ബദിയടുക്ക: മൂന്ന് മാസം മുമ്പ് കാണാതായ വീട്ടമ്മയുടെ അസ്ഥികൂടം വീടിന് സമീപം കണ്ടെത്തി. ബദിയടുക്ക ചെമ്പല്‍ത്തിമാറിലെ രാഘവന്റെ ഭാര്യ സുശീല(50)യുടെ അസ്ഥികൂടമാണ് ഇന്നലെ ഉച്ചയോടെ കണ്ടെത്തിയത്. ഫെബ്രുവരി 13ന് ഭാര്യയെ കാണാതായതായി രാഘവന്‍ ബദിയടുക്ക പോലിസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് വീട്ടുകാരും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടയിലാണ് വീടിന് അകലെയുള്ള കശുമാവിന്‍ തോട്ടത്തിന് സമീപത്തെ ചാലില്‍ അസ്ഥികൂടം കണ്ടെത്തിയത്. വിവരമറിഞ്ഞ് ബദിയടുക്ക പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പരിയാരം മെഡിക്കല്‍ കോളജിലേക്ക് അയച്ചു. സുശീല ഇടയ്ക്കിടെ മാനസികാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി വീട്ടുകാര്‍ പോലിസിനോട് പറഞ്ഞു. മകള്‍: ദിവ്യ. മരുമകന്‍: വിനോദ്. സഹോദരങ്ങള്‍: അപ്പു, നാരായണന്‍, കൃഷ്ണ, ബാബു.
Next Story

RELATED STORIES

Share it