thrissur local

കാണാതായ വിദ്യാര്‍ഥികളെ കണ്ടെത്തി



അന്തിക്കാട്: ടൂറ് പോവാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പുറപ്പെട്ട് കാണാതായ പ്ലസ്സ് വണ്‍ വിദ്യാ ര്‍ഥികളെ കണ്ടെത്തി. എടത്തിരുത്തി സ്വദേശി മധുരംന്പിള്ളി കിഴക്കിവീട്ടില്‍ സാജന്‍ മേനോ ന്‍ മകന്‍ നിര്‍മ്മല്‍ മേനോന്‍ (17), പെരിങ്ങോട്ടുകര സ്വദേശി കണാറ ദിനേഷ് മകന്‍ ദിവീഷ് (17) എന്നിവരെയാണ് കണ്ടെത്തിയത്. കഴിഞ്ഞ മെയ് 31 നാണ് ഇവര്‍ വീട് വിട്ടിറങ്ങിയത്. കഴിഞ്ഞ ഏട്ട് ദിവസമായി ഇവരെ കാണാതായിട്ട്. പോലിസും  വീട്ടുകാരും ചേര്‍ന്ന് നടത്തിയ അന്വേഷണം ഫലമില്ലാതായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വിദ്യാര്‍ഥികളുടെ ഫോട്ടോ പ്രസിദ്ധപ്പെടുത്തി പോലിസ്  ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതേ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ പെരിങ്ങോട്ടുകരയിലെത്തിയ ഇരുവരേയും  പോലിസ് പിടികൂടി. പോലിസ് പറയുന്നത് ഇങ്ങനെ. നിര്‍മ്മല്‍ മേനോനും ദിവീഷും സഹപാഠികളാണ് ഇവരുടെ മറ്റൊരു സഹപാഠിയായ മതിലകം സ്വദേശി ഷിവിനുമായി ബന്ധപ്പെട്ടാണ് മൂവരും ടൂര്‍ പോകാന്‍ തീരുമാനിച്ചത്. ബംഗളൂരുവിലുള്ള ഷിവിന്റെ ബന്ധുവീട്ടിലെത്തിയ ഇവരോട് ബന്ധു നാട്ടിലേക്ക് മടങ്ങിപ്പോവാന്‍ പറയുകയായിരുന്നു. ഇതോടെ ഷിവിന്‍ തിരിച്ച് നാട്ടിലെത്തി.  നിര്‍മല്‍കുമാറിന്റെ ബംഗളൂരുവിലെ ബന്ധുവായ പെ ണ്‍കുട്ടിയേയും അവരുടെ കൂട്ടുകാരിയേയും കൂട്ടി ഇരുവ രും  നാട് വിടാന്‍ തീരുമാനിച്ചു. പിന്നീട് കഴിഞ്ഞ എട്ട് ദിവസമായി വിവിധ ട്രെയിനുകളി ല്‍ ലക്ഷ്യബോധ്യമില്ലാതെ യാത്ര തുടരുകയായിരുന്നു. പെ ണ്‍കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് ഇവരുടെ വീട്ടുകാര്‍ ആണ്‍കുട്ടികള്‍ക്കെതിരേ ബാംഗ്ലൂര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെ കുട്ടികളുടെ  കൈയ്യിലിരുന്ന പണവും മൊബൈല്‍ഫോണുകളും അക്രമികള്‍ കവര്‍ന്നതായും പറയുന്നു.  ഭക്ഷണത്തിന് പോലും പണമില്ലാതായതോടെ നാട്ടിലേക്ക് തിരിച്ചുവരാന്‍ നാലുപേരും തീരുമാനിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങിയ ഇവര്‍ രാത്രിയോടെ പെരിങ്ങോട്ടുകര ആളൊഴിഞ്ഞ വീടിന്റെ മുകള്‍നിലയില്‍ തങ്ങി. പുലര്‍ച്ചെ റോഡിലൂടെ നടന്നു പോവുകയായിരുന്ന ഇവരെ അയല്‍വാസിയായ യുവാവ്  കണ്ടെത്തുകയും ദിവീഷിന്റെ വീട്ടില്‍ എത്തിക്കുകയായിരുന്നു. നിര്‍മല്‍ മേനോനെയും ദിവീഷിനേയും കോടതിയില്‍ ഹാജരാക്കുകയും പെണ്‍കുട്ടികളെ ബംഗളൂരു പോലിസിന് കൈമാറുകയും ചെയ്തു.
Next Story

RELATED STORIES

Share it