കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റില്‍

ചങ്ങരംകുളം: വെള്ളിയാഴ്ച രാത്രി മുതല്‍ കാണാതായ യുവാവിനെ വീടിനടുത്തുള്ള കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോക്കൂര്‍ മടത്തുംപുറത്ത് താമസിക്കുന്ന വട്ടപ്പറമ്പില്‍ മുല്ലന്റെ മകന്‍ അനീഷ് എന്ന ഷിബു(28)വിനെയാണ് ഇന്നലെ രാവിലെ വീടിനു മുന്‍വശത്തുള്ള പൊതു കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി ഉറങ്ങാനായി കിടന്ന ഷിബുവിനെ ശനിയാഴ്ച പുലര്‍ച്ചെ കാണാതാവുകയായിരുന്നു.
പകല്‍ മുഴുവന്‍ തിരഞ്ഞെങ്കിലും കണ്ടെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ചങ്ങരംകുളം പോലിസില്‍ പരാതി നല്‍കി. ഇന്നലെ രാവിലെ വെള്ളമെടുക്കാന്‍ വന്ന പരിസരവാസിയായ സ്ത്രീയാണ് മൃതദേഹം കണ്ടത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഷിബു.
പോലിസും പൊന്നാനി അഗ്നിശമന സേനയും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്തു. അഡീഷനല്‍ എസ്‌ഐ ബാഹുലേയന്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മാതാവ്: മാളു. സഹോദരങ്ങള്‍: മണികണ്ഠന്‍, അമ്പിളി. ഷിബു അവിവാഹിതനാണ്.
Next Story

RELATED STORIES

Share it