Flash News

കാണാതായ യുവതീയുവാക്കളുടെ മൃതദേഹങ്ങള്‍ കൊക്കയില്‍

കാണാതായ യുവതീയുവാക്കളുടെ മൃതദേഹങ്ങള്‍ കൊക്കയില്‍
X


കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ കാഞ്ഞിരക്കൊല്ലി ശശിപ്പാറയില്‍ യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. പാപ്പിനിശേരി സ്വദേശികളായ കമല്‍കുമാര്‍, അശ്വതി എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.അരയില്‍ കയര്‍കൊണ്ട് കൂട്ടിക്കെട്ടിയ നിലയിലാണ് മൃതദേഹങ്ങള്‍.
ഇരുവരെയും കാണാനില്ലെന്ന് ഇന്നലെ വീട്ടുകാര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. ടൂറിസം കേന്ദ്രമായ കാഞ്ഞിരക്കൊല്ലി ശശിപ്പാറയില്‍ ഇരുന്നൂറടിയിലധികം താഴ്ചയില്‍ മരത്തില്‍ തങ്ങിയ നിലയിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. കൊക്കയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബൈക്ക് കാണപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടത്.
Next Story

RELATED STORIES

Share it