Flash News

കാണാതായ യുവതിയുടെ തലയും ശരീരഭാഗങ്ങളും കണ്ടെത്തി



കോപന്‍ഹേഗന്‍: കാണാതായ സ്വീഡിഷ് മാധ്യമപ്രവര്‍ത്തക കിം വാളിന്റെ (30) തലയും മറ്റു ശരീരഭാഗങ്ങളും അറുത്തുമാറ്റപ്പെട്ടനിലയില്‍ ഡാനിഷ് തീരത്തിനു സമീപം കണ്ടെത്തി. ഡെന്‍മാര്‍ക്കില്‍ രണ്ടുമാസം മുമ്പ് ഒരു ഡാനിഷ് മുങ്ങിക്കപ്പലില്‍ യാത്രചെയ്യവേയാണ് കിം വാളിനെ കാണാതായത്. കോപന്‍ഹേഗനു സമീപം കോജ് ബേയില്‍നിന്ന് ഇവരുടെ തലയും കാലുകളും വസ്ത്രങ്ങളുമടങ്ങിയ ബാഗുകള്‍ മുങ്ങല്‍വിദഗ്ധര്‍ കണ്ടെത്തി. ആഗസ്ത് 10നായിരുന്നു ഡെന്‍മാര്‍ക്ക് സ്വദേശി പീറ്റര്‍ മാഡ്‌സണിന്റെ ഉടമസ്ഥതയിലുള്ള യുസി3 നോട്ടിലസ് എന്ന മുങ്ങിക്കപ്പലില്‍ വാള്‍ യാത്രയാരംഭിച്ചത്. 11 ദിവസത്തിനുശേഷം തലയും കാലുകളും അറുത്തുമാറ്റപ്പെട്ടനിലയിലുള്ള ശരീരാവശിഷ്ടം കിട്ടിയിരുന്നു. കിം വാളിനെ തിരിച്ചു കരയിലെത്തിച്ചെന്നായിരുന്നു മാഡ്‌സണ്‍ ആദ്യം മൊഴിനല്‍കിയത്. മാഡ്‌സന്റേതെന്നു കരുതുന്ന ഹാര്‍ഡ് ഡിസ്‌കില്‍ നിന്ന് ഒരു സ്ത്രീയെ തലയറുത്തു കൊല്ലുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചതായി ഡാനിഷ് പ്രോസിക്യൂട്ടര്‍ ജേക്കബ് ബജെപ്‌സന്‍ കോടതിയെ അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it