malappuram local

കാണാതായ മാതാവിനെയും മക്കളെയും കണ്ടെത്തി

കൊണ്ടോട്ടി: ദുരൂഹ സാഹചര്യത്തില്‍ കാണാതായ വീട്ടമ്മയെയും മൂന്ന് പെണ്‍മക്കളെയും മൂന്നാഴ്ചയ്ക്കുശേഷം തിരുവനന്തപുരത്ത് കണ്ടെത്തി. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടെത്തിയ ഇവരെ സംബന്ധിച്ച വിവരം സ്‌നേഹിത പ്രവര്‍ത്തകര്‍ പോലിസിന് കൈമാറുകയായിരുന്നു.
കഴിഞ്ഞ ഏപ്രില്‍ 30ന് കരിപ്പൂര്‍ പുളിയംപറമ്പില്‍നിന്ന് കാണാതായ വീട്ടമ്മയേയും മൂന്ന് പെണ്‍കുട്ടികളേയുമാണ് കണ്ടെത്തിയത്. പുളിയംപറമ്പില്‍ താമസിക്കുന്ന പ്രവാസിയുടെ ഭാര്യയേയും പതിനെട്ട്, ആറ്,നാല് വയസ്സുകളിലുള്ള മൂന്ന് പെണ്‍കുട്ടികളെയുമാണ് കാണാതായത്. നേരത്തെ പരിചയപ്പെട്ട, തിരുവനന്തപുരം ബീമാപള്ളിക്ക് സമീപമുള്ള സുഹൃത്തിന്റെ ഫഌറ്റിലായിരുന്നു ഇവര്‍ ഇതുവരെ കഴിഞ്ഞതെന്ന് പോലിസ് പറഞ്ഞു. അവിടെ നിന്നു ട്രെയ്‌നില്‍ കോഴിക്കോട്ടെത്തിയ ഇവര്‍ സ്‌നേഹിതയിലെത്തുകയായിരുന്നു. സ്‌നേഹിത പ്രവര്‍ത്തകര്‍ ഇവരെ സംബന്ധിച്ച വിവരം നടക്കാവ് പോലിസില്‍ അറിയിച്ചു. തുടര്‍ന്നു നടക്കാവില്‍ പോയി കരിപ്പൂര്‍ പോലിസ് നാലുപേരെയും കൊണ്ടുവന്നു.
നാലു പേരെയും കോടതിയില്‍ ഹാജരാക്കിയതായി എസ്‌ഐ കെ ബി ഹരികൃഷ്ണന്‍ പറഞ്ഞു. വീട്ടമ്മയെയും മക്കളെയും കാണാതായത് പോലിസിന് തലവേദന സൃഷ്ടിക്കുന്നതിനിടെയാണ് ഇവരെ കണ്ടെത്താനായത്. മൊബൈല്‍ ഫോണ്‍ പോലും എടുക്കാതെയാണ് ഇവര്‍ വീടുവിട്ടിറങ്ങിയത്്. ബീമാപള്ളി കേന്ദ്രീകരിച്ചും പോലിസ് ഇവര്‍ക്കു വേണ്ടി അന്വേഷണം നടത്തിയിരുന്നു. സുഹൃത്തിന്റെ ഫഌറ്റില്‍നിന്ന് പുറത്തിറങ്ങാത്തതിനാല്‍ പോലിസിന് ഇവരെ കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. ഇവര്‍ക്കായി പോലിസ് വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ അടക്കമുളള കേന്ദ്രങ്ങളിലെ സിസി ടിവിയടക്കം പരിശോധിച്ചും അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് കുടുംബത്തെക്കുറിച്ച് വിവരം ലഭിച്ചത്.
Next Story

RELATED STORIES

Share it