Flash News

കാണാതായ മലയാളി സൈനികന്‍ ജീവനോടെയുണ്ടെന്ന് അഭ്യൂഹം

കാണാതായ മലയാളി സൈനികന്‍ ജീവനോടെയുണ്ടെന്ന് അഭ്യൂഹം
X
sudhi

ന്യൂഡല്‍ഹി:  സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് കാണാതായ കൊല്ലം മണ്‍ട്രോതുരുത്ത് സ്വദേശിയായ സൈനികന്‍ ജീവനോടെയുണ്ടെന്ന അഭ്യൂഹം.  മണ്‍ട്രോതുരുത്ത് വില്ലിമംഗലംവെസ്റ്റ് കൊച്ചുമുളച്ചന്തറ(കൊച്ചൊടുക്കത്) ത് വീട്ടില്‍ ബ്രഹ്മപുത്രന്‍ പുഷ്പവല്ലി ദമ്പതികളുടെ മകന്‍ സുധീഷിനെയാണ്(31)ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായത്. സുധീഷ് ഉള്‍പ്പെടെ പത്ത് സൈനികരെ  മഞ്ഞുമല ഇടിഞ്ഞു വീണ് കാണാതാവുകയായിരുന്നു.
സിയാച്ചിനില്‍ റഷ്യന്‍ നിര്‍മ്മിത റഡാര്‍ ഉപയോഗിച്ച് മഞ്ഞുമലയില്‍ ജീവന്‍ നിലനില്‍ക്കുന്നുണ്ടോ എന്നറിയാനുള്ള പ്രത്യേക സ്‌കാനിംഗ് നടത്തിയപ്പോള്‍ സിഗ്‌നല്‍ അനുകൂലമായിരുന്നുവെന്ന സൂചനയാണ് ലഭിച്ചത്. ഇതോടെയാണ് സുധീഷ് ജീവനോടെയുണ്ടെന്ന് സൂചന ലഭിച്ചത്.
ജീവന്റെ കണികപോലും ഇല്ലെങ്കില്‍ ചുവന്ന സിഗ്‌നലും ജീവന്‍ ഉണ്ടെങ്കില്‍ പച്ച സിഗ്‌നലും തെളിയുന്ന റഡാറില്‍ പച്ച സിഗ്‌നല്‍  തെളിഞ്ഞതോടെയാണ് സുധീഷ് ജീവനോടെ ഉണ്ടെന്ന അഭ്യൂഹം പരഞ്ഞത്. തുടര്‍ന്നാണ്  ഇരുന്നൂറോളം സിവിലിയന്‍ മാരും പത്തിലേറെ സൈനികരുമടങ്ങുന്ന സംഘം സ്ഥലത്തെത്തി മഞ്ഞിനടിയില്‍പ്പെട്ട സൈനികന്‍ സുരക്ഷിതനെന്നറിയിച്ചതിനെ തുടര്‍ന്ന് മുന്‍പ്രതിരോധ മന്ത്രി എ.കെ.ആന്റണി ഉന്നത സൈനിക നേതൃത്വവുമായി ബന്ധപ്പെട്ടിട്ടുണ്ട്. 17 വയസ്സില്‍ സുധീഷ് ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്നിട്ടുണ്ട്. 15 വര്‍ഷത്തോളമായി ഇന്ത്യന്‍ ആര്‍മിയെ സേവിക്കുന്നു. അടുത്തിടെയാണ് സിയാച്ചിനിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്.
Next Story

RELATED STORIES

Share it