കാണാതായ പോലിസുകാരന്‍ തങ്ങളോടൊപ്പം: ഹിസ്ബുല്‍

ശ്രീനഗര്‍: സര്‍വീസ് തോക്കുമായി കാണാതായ കശ്മീര്‍ പോലിസിലെ കോണ്‍സ്റ്റബിള്‍ തങ്ങള്‍ക്കൊപ്പം ചേര്‍ന്നതായി സായുധസംഘടനയായ ഹിസ്ബുല്‍ മുജാഹിദീന്‍. കഴിഞ്ഞദിവസമാണ് എകെ 47 തോക്കുമായി സ്‌പെഷ്യല്‍ പോലിസ് ഓഫി സറായ ഇര്‍ഫാന്‍ അഹ്മദ് ധറിനെ പുല്‍വാമയിലെ പാംപോര്‍ സ്‌റ്റേഷനില്‍ നിന്നു കാണാതായത്. പോലിസുകാരനെ തോക്കുമായി കാണാതായതിന് പിന്നാലെ ഇയാള്‍ സായുധസംഘടനയില്‍ ചേര്‍ന്നതാണെന്ന സംശയം പോലിസിനും സൈന്യത്തിനുമുണ്ടായിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് ഹിസ്ബുല്‍ മുജാഹിദീന്റെ അവകാശവാദം. ഹിസ്ബുല്‍ മുജാഹിദീന്‍ വക്താവ് ബുര്‍ഹാനുദ്ദീന്‍ ആണ് പോലിസുകാരന്‍ തങ്ങള്‍ക്കൊപ്പം ചേര്‍ന്നെന്ന് അവകാശപ്പെട്ടത്. എന്നാല്‍, സംഘടനയുടെ വാദം പൂര്‍ണമായി പോലിസ് വിശ്വാസത്തിലെടുത്തിട്ടില്ല.
Next Story

RELATED STORIES

Share it