Flash News

കാണാതായ നവരത്‌ന മാലയും പതക്കവും തിരികെ കിട്ടി



അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്ന് കാണാതായ നവരത്‌നം പതിച്ച മാലയും പതക്കവും തിരികെ കിട്ടി. ഇന്നലെ ക്ഷേത്രത്തിലെ രണ്ട് കാണിക്കവഞ്ചികളില്‍ നിന്നാണ് പതക്കവും മാലയും ലഭിച്ചത്. ഉച്ചയ്്ക്ക് ഗുരുവായൂരപ്പന്‍ നടയ്ക്ക് സമീപത്തെ കാണിക്കവഞ്ചിയില്‍ നിന്ന് മാലയും വൈകീട്ട് ഗണപതി കോവിലിന് മുന്നിലുള്ള കാണിക്ക വഞ്ചിയില്‍ നിന്ന് പതക്കവും ലഭിച്ചു.  പത്രക്കടലാസില്‍ പൊതിഞ്ഞ നിലയിലായിരുന്നു മാലയും പതക്കവും.  പതക്കവും മാലയും അമ്പലപ്പുഴ സിഐ ഓഫിസില്‍ എത്തിച്ച് മഹസര്‍ തയ്യാറാക്കി. ഇന്ന് ഇവ അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it