kozhikode local

കാണാതായ തൊഴിലാളികെള തീരസംരക്ഷണ സേന രക്ഷപ്പെടുത്തി

വൈപ്പിന്‍:  ബേപ്പൂരില്‍ നിന്ന്— ലക്ഷദ്വീപില്‍ പോയി തിരിച്ചുവരുന്നതിനിടയില്‍ കാണാതായ കൃഷ്ണപ്രിയ എന്ന ബോട്ടും അതിലെ അഞ്ചു തൊഴിലാളികളെയും തീര സംരക്ഷണ സേനയും വൈപ്പിന്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും ചേര്‍ന്നു രക്ഷപ്പെടുത്തി. എല്ലാവരും സുരക്ഷിതരാണ്.
ലക്ഷദ്വീപ് ആന്ത്രോത്ത്്് സ്വദേശികളായ മുഹമ്മദ് ആസാമില്‍ (32), മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ (28), കെ പി റിയാസ് ഖാന്‍ (34),— മുഹമ്മ്ദ് ബഷീര്‍ ഖാന്‍ (28), മുഹമ്മദ് അബ്ദുല്‍ റൗഫ് (19) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
എഞ്ചിന്‍ നിലച്ചതിനെതുടര്‍ന്ന് കൊച്ചിയില്‍ നിന്നു 30 നോട്ടിക്കല്‍ മൈല്‍ അകലെ ഒഴുക്കിപ്പെട്ട ബോട്ടിനെ കോസ്റ്റ് ഗാര്‍ഡ് കണ്ടെത്തുകയായിരുന്നു. അഭിമന്യു എന്ന കപ്പലിനൊപ്പം ബോട്ട്— കൊച്ചി അഴിമുഖത്തിനു സമീപം എത്തിച്ചു മറൈന്‍എന്‍ഫോഴ്‌സ്‌മെന്റിനെ ഏല്‍പ്പിച്ചു.—
അവര്‍ തൊഴിലാളികളെയും ബോട്ടിനെയും സുരക്ഷിതമായി കരയിലെത്തിച്ചു.  ബേപ്പൂര്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ മല്‍സ്യം എത്തിച്ചു വില്‍പ്പന നടത്തുന്നവരാണ് ബോട്ടിലുണ്ടായിരുന്ന തൊഴിലാളികള്‍.
Next Story

RELATED STORIES

Share it