കാണാതായ ചൈനീസ് കോളമിസ്റ്റ് പോലിസ് കസ്റ്റഡിയില്‍
BY Sumeera SMR22 March 2016 3:52 AM GMT
Sumeera SMR22 March 2016 3:52 AM GMT
ബെയ്ജിങ്: കഴിഞ്ഞ ആഴ്ച കാണാതായ പ്രമുഖ ചൈനീസ് കോളമെഴുത്തുകാരന് ജിയ ജിയ ബെയ്ജിങ് പോലിസിന്റെ കസ്റ്റഡിയിലുണ്ടെന്നു സ്ഥിരീകരിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകന് യാന്‍ സിന്. ഹോങ്കോങിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്താവളത്തില്‍ നിന്ന് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് പോലിസിനെ ഉദ്ധരിച്ച് യാന്‍ സിന് വ്യക്തമാക്കി. ഈ മാസാദ്യം സര്‍ക്കാരുമായി ബന്ധമുള്ള ഓണ്‍ലൈന്‍ സൈറ്റില്‍ പ്രസിഡന്റ് സി ജിന്‍പിങിന്റെ രാജിയാവശ്യപ്പെടുന്ന കത്ത് പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ടാണ് കസ്റ്റഡി. കത്ത് ഉടനടി നീക്കം ചെയ്തിരുന്നു. അതേസമയം, ഏതാനും കേസുകളില്‍ ജിയയുടെ പങ്ക് സംശയിക്കുന്നതായി പോലിസ് പറഞ്ഞതായും എന്നാല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായില്ലെന്നും വി ചാറ്റ് അക്കൗണ്ടിലൂടെ യാന്‍ വ്യക്തമാക്കി.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT