Flash News

കാണാതായ ഗ്രാമപഞ്ചായത്ത് അംഗത്തെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി

കാണാതായ ഗ്രാമപഞ്ചായത്ത് അംഗത്തെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി
X


അടൂര്‍/കൊച്ചി: കാണാതായ ഗ്രാമപഞ്ചായത്ത് അംഗത്തെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് അംഗം പൊങ്ങലടി മറ്റക്കാട്ട് മുരുപ്പേല്‍ മധുസൂദനന്‍(44)നെയാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടപ്പള്ളി അമൃത ആശുപത്രിയ്ക്കു സമീപമുള്ള  റെയില്‍വെ പാളത്തില്‍ കഴിഞ്ഞ അഞ്ചിന് കണ്ടെത്തിയ മൃതദേഹം മധുസൂദനന്റേതാണെന്ന് തിരിച്ചറിയുകയായിരുന്നു.
ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാത്തതിനെത്തുടര്‍ന്ന് ഏളമക്കര പോലീസ്  കേസ് എടുത്ത് മൃതദേഹം ഏറണാകുളം ജില്ല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു വരികയായിരുന്നു. ഇന്നു രാവിലെ ബന്ധുക്കളുമായി എറണാകുളം ജില്ല ആശുപത്രിയില്‍ എത്തി ഏളമക്കര പോലീസിന്റെ സാന്നിധ്യത്തില്‍ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. തുടര്‍ന്ന് പോലിസ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. വിട്ടുവളപ്പില്‍ സംസ്‌കാരം നടത്തി. കഴിഞ്ഞ നാലിനു രാവിലെ മുതല്‍ മധുസൂദനനെ കാണാനില്ലെന്നു കാണിച്ച് ഭാര്യ മണി കൊടുമണ്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.  കൊടുമണ്‍ എസ്‌ഐ ആര്‍ രാജീവിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി വരികയായിരുന്നു. ഗ്രാമപഞ്ചായത്ത് അംഗത്തെ കാണാനില്ലെന്ന വിഷയം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ചിരുന്നു. പന്തളം തെക്കേക്കര പൊങ്ങലടി 12ാം വാര്‍ഡ് അംഗമായിരുന്നു മധുസുദനന്‍.
Next Story

RELATED STORIES

Share it